ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍
ലണ്ടന്‍ : ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതികളിലൊരുവനും നാസി ജരമ്മനിയുടെ അധിപനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ആത്മഹത്യ ചെയ്തുവെന്ന് ഇത്രയും കാലം വിശ്വസിച്ചിരുന്നത് തെറ്റെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ‍.

 

ചരിത്രം ഇത്രയും നാള്‍ പ്രചരിപ്പിച്ചതില്‍നിന്നും വിരുദ്ധമായി ഹിറ്റ്ലറും ഭാര്യ ഇവാ ബ്രൌണും ജര്‍മ്മനിയില്‍നിന്നും രക്ഷപെടുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനും, പത്ര പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ജെറാഡ് വില്യംസിന്റെ വെളിപ്പെടുത്തല്‍ ‍. ഹിറ്റ്ലറുടെ മരണം സ്ഥിരീകരിക്കാന്‍ റഷ്യക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. റഷ്യന്‍ പട ജര്‍മ്മനിയിലേക്കു കടന്നു വന്നപ്പോള്‍ 1945 ഏപ്രിലില്‍ അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിതമായി തുരങ്കത്തിലൂടെ ജരമ്മനിയില്‍നിന്നും രക്ഷപെട്ടു.

 

എന്നാല്‍ അവര്‍ അന്ന് കൊല്ലപ്പെട്ടിട്ടില്ല. ഹിറ്റ്ലറുടെ അന്ത്യത്തെക്കുറിച്ച് ഇത്രയും നാള്‍ കള്ളമായിരുന്നു പ്രചരിച്ചത് ജറാഡ് പറയുന്നു. ഔദ്യോഗികമായ ചരിത്രമനുസരിച്ച് 1945-ല്‍ പരജയം കാരണം ഹിറ്റ്ലര്‍ സ്വയം വെടിവെച്ചും ഭാര്യ ഇവാ ബ്രൌണ്‍ സയനൈഡ് ഗുളിക കഴിച്ചും ആത്മഹത്യ ചെയ്തതതുമായാണ് വിശ്വസിച്ചു വരുന്നത്. ഇതിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ പെട്ടന്ന് കത്തിച്ചു കളകയും ചെയ്തതിനാല്‍ ഇതിനെ ആരും തന്നെ ചോദ്യം ചെയ്തിരുന്നില്ല.

 

എന്നാല്‍ ഈ പ്രചാരം ഏറ്റെടുത്ത സാക്ഷിമൊഴികള്‍ വെറും കളവായിരുന്നുവെന്നും ഇദ്ദേഹം വാദിക്കുന്നു. ഹിറ്റ്ലറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ കണ്ട സാക്ഷികള്‍ ആരുംതന്നെ ഇല്ലെന്നും ഇരുവരോടും സാമ്യമുള്ള രണ്ടു നിരപരാധികളെ കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്നും ജറാഡ് പറയുന്നു. ഹിറ്റ്ലറുടെ മൃതദേഹം കണ്ടെത്തിയെന്ന റഷ്യയുടെ അവകാശവാദം സംശയത്തിന്റെ നിഴലിലാണ്.

 

1945-ല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകാതെ 1968-ല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട റഷ്യയുടെ വാദം യുക്തിക്കു നിരക്കുന്നതല്ലെന്നും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. ഒരിക്കല്‍പ്പോലുംഹിറ്റ്ലര്‍ കൊല്ലപ്പെട്ടുവെന്ന വാദം അംഗീകരിച്ചിരുന്നില്ലെന്നും ലോകം മുഴുവനും ഹിറ്റ്ലര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.

 

കടുത്ത യഹൂദ വിരോധിയായിരുന്നു ഹിറ്റ്ലര്‍ . 1933-ല്‍ ജര്‍മ്മനിയുടെ ഭരണത്തില്‍ വന്ന ഹിറ്റ്ലര്‍ യെഹൂദന്മാരെ ഉന്മൂലനാശം വരുത്തുവാന്‍ നടപടികള്‍ തുടങ്ങി. അവരുടെ മൌലികാവകാശങ്ങളെ ഇല്ലാതാക്കുവാന്‍ പുതിയ നിയമ നിര്‍മ്മാണ നടപടികള്‍ തുടങ്ങി. ജര്‍മ്മനിയില്‍ നേരത്തേതന്നെ യെഹൂദ വിരോധം ഉണ്ടായിരുന്നു. 1870-മുതല്‍ യെഹൂദ വിരോധം പൊട്ടിപ്പുറപ്പെട്ടു. 1881-ല്‍ യെഹൂദന്മാര്‍ക്ക് ജര്‍മ്മിനിയില്‍ വോട്ടവകാശം നിരോധിക്കണമെന്നും ജര്‍മ്മിനിയിലേക്കുള്ള അവരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നുമുള്ള വാദഗതി ഉയര്‍ന്നു വന്നിരുന്നു.

 

ഹിറ്റ്ലറിന്റെ കാലമായപ്പോഴേക്കും യെഹൂദാ വിരോധം പതിന്മടങ്ങു വര്‍ദ്ധിച്ചു. ഹിറ്റ്ലര്‍ യെഹൂദന്മാരെ കൂട്ടം കൂട്ടമായി തടങ്കല്‍ പാളയങ്ങളിലേക്കു അയയ്ക്കുകയും അവരെയെല്ലാം ക്രൂരമായി കൊല്ലുകയും ചെയ്തു.ഇങ്ങനെ ഏകദേശം 60 ലക്ഷത്തിലധികം യെഹൂദരെയാണ് ഹിറ്റ്ലറിന്റെ സൈന്യം കൊന്നൊടുക്കിയത്.

About Author