ബാഗ്ദാദ് : 70 ശതമാനം ക്രൈസ്തവ ഭവനങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു

ബാഗ്ദാദ് : 70 ശതമാനം ക്രൈസ്തവ ഭവനങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു

ബാഗ്ദാദ് : 70 ശതമാനം ക്രൈസ്തവ ഭവനങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു
ബാഗ്ദാദ് : രണ്ടു വര്‍ഷമായി ഇറാക്കിലെ ബാഗ്ദാദില്‍ നടക്കുന്ന അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് പാലയനം ചെയ്ത ക്രൈസ്തവരുടെ 70 ശതമാനത്തോളം വീടുകളും സ്വത്തുക്കളും നാട്ടുകാരും ഭൂമി മാഫിയാകളും തട്ടിയെടുത്തതായി റിപ്പോര്‍ട്ട്.

 

ബാഗ്ദാദ് മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം മുഹമ്മദ് റുണ്ടായിയുമായി അല്‍ മാദ ടിവി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ബാഗ്ദാദില്‍ നിന്നും തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പാലായനം ചെയ്ത ക്രൈസ്തവര്‍ക്കണ് ഈ ദുരവസ്ഥ. ഇറാക്ക് വിട്ട ക്രൈസ്തവര്‍ നല്ലൊരു ഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോയി.

 

മറ്റു ചിലര്‍ താല്‍ക്കാലികമായി ചില അറബി രാഷ്ട്രങ്ങളില്‍ അഭയം തേടി. എന്നാല്‍ ക്രൈസ്തവരുടെ വീടുകള്‍ സ്ഥലത്തെ നാട്ടുകാര്‍ കൊള്ളയടിക്കുകയും വീടും വസ്തുക്കളും വ്യജ പ്രമാണങ്ങള്‍ ഉണ്ടാക്കി കൈക്കലാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനായി വന്‍ മാഫിയാ സംഘങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

 

ഇവര്‍ക്ക് അധികാരികളുടെ ഒത്താശയും ഉണ്ടെന്ന് വ്യക്തം.എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടില്‍ സമാധാനം ഉണ്ടാകുമെന്നും അപ്പോള്‍ സ്വന്ത വീട്ടിലേക്കു എത്തിച്ചേരുമെന്നുമുള്ള ക്രൈസ്തവരുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റതായും അഭിമുഖത്തില്‍ പറയുന്നു.

About Author