`പുരോഹിതരുടെ ബാലപീഢനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍

`പുരോഹിതരുടെ ബാലപീഢനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍

`പുരോഹിതരുടെ ബാലപീഢനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍
വത്തിക്കാന്‍ : കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ബാലപീഢനം മറച്ചുവയ്ക്കുന്ന ബിഷപ്പുമരുടെ കേസുകള്‍ നടത്താനായി ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ പോപ്പിന്റെ അനുമതി. പീഢനം അന്വേഷിക്കാന്‍ രൂപം നല്‍കിയ പാനലിന്റെ നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നു.

 

പീഢനത്തിന് ഇരകളായ കുട്ടികളെ സംരക്ഷിക്കാതിരുന്ന ബിഷപ്പുമാരെ ശിക്ഷിക്കാനും അധികാരമുള്ളതായിരിക്കും ട്രൈബ്യൂണല്‍ . കുറ്റക്കാര്‍ക്കെതിരെയും, അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. പുരോഹിത വര്‍ഗ്ഗത്തിന്റെ ബാലപീഢനത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്ര സഭ വത്തിക്കാനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

 

ബാലപീഢനങ്ങളെ സദാചാര വിരുദ്ധ പ്രവൃത്തി എന്നതിലുപരി ക്രിമിനല്‍ കുറ്റമായി കത്തോലിക്കാ സഭ എന്തുകൊണ്ട് കാണുന്നില്ലെന്നായിരുന്നു ചോദിച്ചത്. കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വത്തിക്കാന്‍ വിസമ്മതിച്ചതും യു.എന്‍ . സമതിയെ ചൊടിപ്പിച്ചിരുന്നു.

 

കുറ്റകൃത്യങ്ങള്‍ നടക്കുന്നിടത്താണ് വിചാരണ നടക്കേണ്ടതെന്ന് വത്തിക്കാന്‍ വ്യക്തമാക്കുമ്പോള്‍ത്തന്നെ അവിടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് വിമര്‍ശനമുണ്ടെന്ന് സമിതി കുറ്റപ്പെടുത്തി.

Categories: Breaking News, Global, Top News, USA

About Author