ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ

ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ

ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ
ടെഹ്രാന്‍ : ഇറാനില്‍ 18 ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസികളായ ഇവര്‍ രാജ്യദ്രോഹം ചെയ്തുവന്ന് ആരോപിച്ചായിരുന്നു ജയില്‍ ശിക്ഷ.

രഹസ്യ സഭകള്‍ സ്ഥാപിച്ചു, സംഘം ചേര്‍ന്നു സുവിശേഷം പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള
ആ രോപണങ്ങള്‍ ചുമത്തിയാണ് ഇറാനിലെ വിപ്ലവ കോടതി ശിക്ഷ വിധിച്ചത്. എല്ലവര്‍ക്കും കൂടി മൊത്തം 24 വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചതെങ്കിലും ആര്‍ക്കൊക്കെ വ്യക്തിപരമായി എത്ര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം എന്നു കോടതി വ്യക്തമാക്കിയിട്ടില്ല.

 

ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ പേരുകള്‍ പുറത്തു വന്നിട്ടില്ല. ഇവരെ 2013-ല്‍ അറസ്റ്റു ചെയ്തതാണ്. 18 ക്രിസ്ത്യനികള്‍ക്കും കഴിഞ്ഞ മാര്‍ച്ച് മുതല്‍ മെയ് വരെ നടന്ന വിധി പ്രഖ്യാപനത്തിലാണ് ശിക്ഷ ലഭിച്ചത്. ഈ വിവരം ഫോക്സ് ന്യൂസാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 500 ഓളം ക്രൈസ്തവരെ അറസ്റ്റു ചെയ്ത് വിവിധ ജയിലുകളില്‍ പര്‍പ്പിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 75 വിശ്വാസികളെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ എവിടെകൊണ്ടു പാര്‍പ്പിച്ചുവെന്നോ, ഇവരുടെ ശിക്ഷാവിധി എന്തെന്നോ പുറം ലോകത്തിനു അറിയില്ല. ഇറാനിലെ ക്രൈസ്തവര്‍ക്കു വേണ്ടി പ്രര്‍ത്ഥിക്കുക.

About Author