എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍

എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍

എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍
ലണ്ടന്‍ : ലോകത്ത് എച്ച് ഐ വി (ഹ്യൂമന്‍ ഇമ്മ്യുണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിതരുടെ എണ്ണം പെരുകുന്നതിനിടയില്‍ മനുഷ്യന് ആശ്വസിക്കാന്‍ ശാസ്തലോകത്തിന്റെ പുതിയ കണ്ടുപിടിത്തം. എച്ച് ഐ വിയെ നശിപ്പിക്കുവാന്‍ ശരീരത്തിലെ പോഷക വിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ സാധ്യമാകുമെന്നാണ് കണ്ടെത്തല്‍ .

 

ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിത താല്‍പ്പര്യം കാണിക്കുന്ന എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്നണ് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ആന്റ് വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ‍. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ കടന്നു കൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കവര്‍ന്നെടുത്താണ് ഇതിന്റെ വളര്‍ച്ചയും വ്യപനവും.

 

രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്ന് മനസ്സിലാക്കിയ ഗവേഷകര്‍ പ്രത്യേകം നിര്‍മ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസ്സപ്പെടുത്തി. ഇതോടെ അച്ച് ഐ വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവര്‍ അഭിപ്രായപ്പെടുന്നു. ഇ സയുക്തം കാന്‍സറിന്റെ ചികിത്സയ്ക്കും പ്രായോഗികമാകുമെന്നാണ് പ്രതീക്ഷ.

About Author

Related Articles