സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ്

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ്

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ്
ചരല്‍ക്കുന്ന് : ക്രിസ്തീയ വനിതകള്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന താലന്തുകള്‍ ദൈവ നാമ മഹത്വത്തിനായി വിനിയോഗിച്ച് കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകണമെന്ന് രക്ഷാധികാരി റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-മത് സംസ്ഥാന വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

ക്രിസ്തുവിന്റെ കാന്തയായ സഭ ഈ ലോകത്തിലെ മാലിന്യങ്ങളൊന്നും പറ്റാതെ ജീവിത വിശുദ്ധിയും ഉപദേശ വിശുദ്ധിയും കാത്തു സൂക്ഷിക്കണമെന്നും ഓര്‍പ്പിച്ചു. സഹോദരിമാര്‍ സ്വര്‍ഗ്ഗീയ ദര്‍ശനത്തിന് അനുസരണക്കേട് കാണിക്കാതെ കര്‍ത്താവിന്റെ കര്‍ത്തവ്യം കരുതലോടെ സൂക്ഷിക്കുന്നവരാകണം. ജീവിച്ചിരുന്ന് ക്രിസ്തുവിന്റെ സൌരഭ്യം പരത്തുന്ന സ്ത്രീ രത്നങ്ങളെക്കൊണ്ട് ദൈവ സഭകള്‍ നിറയണമെന്നും പറഞ്ഞു. ലോക സംഭവങ്ങള്‍ കര്‍ത്തവിന്റെ വരവിനെ വിളിച്ചറിയിക്കുന്ന് ഈ കാലഘട്ടത്തില്‍ മണവാളനായ ക്രിസ്തുവിനെ എതിരേല്‍ക്കുവാന്‍ കാന്തയായ സഭ (ദൈവ ജനം) തന്നെത്താന്‍ ഒരുങ്ങുകയും അനേകരെ ഒരുക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ചു.
ക്യാമ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. ബി. വര്‍ഗ്ഗീസ്, സഹൊദരിമാരായ ഷീലാ ദാസ്, ലില്ലിക്കുട്ടി ശാമുവേല്‍ ‍, ജോളി താഴാമ്പള്ളം, ശോഭാ കാര്‍ഡസ്, മേഴ്സി തോമസ്, ശ്രീലേഖ മാവേലിക്കര, സൂസന്‍ തോമസ്, ജെസി ജെയ്സണ്‍, സിസി ബാബു, ഷേര്‍ലി സണ്ണി തുടങ്ങിയവര്‍ ശുശ്രൂഷിച്ചു. ഗാന പരിശീലനം, ആ‍ാരാധന, സാക്ഷ്യം, സന്ദേശം, കൌണ്‍സിലിംഗ്, ചര്‍ച്ച, വചന ധ്യാനം തുടങ്ങിയ നിരവധി പ്രൊഗ്രാമുകള്‍ ക്യാമ്പില്‍ നടത്തപ്പെട്ടു. ‘ഒരുക്കപ്പെട്ട കാന്ത’ എന്നതായിരുന്നു ക്യാമ്പിന്റെ ചിന്താ വിഷയം. സ്പിരിച്യുവല്‍ വെയ്‌വ്സ് അടൂര്‍ ഗാന ശുശ്രൂഷ നിര്‍വ്വഹിച്ചു.
സഹോദരിമാരായ ലീലാമ്മ ശാമുവേല്‍ ‍, പൊന്നമ്മ അലക്സാണ്ടര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Categories: Breaking News, India, Kerala

About Author