ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ
ഷാന്‍ഡോങ് : ചൈനയില്‍ രഹസ്യ സഭയില്‍ കര്‍ത്തവിനെ ആരാധിച്ചു വന്നിരുന്ന രണ്ടു വിശ്വാസികള്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു.

 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ഒരു രഹസ്യ സഭയില്‍ ക്രിസ്ത്യന്‍ ഗാന ശുശ്രൂഷയില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെട്ട ഷാവോ വെയ് ലിയാങ്, ചെങ് ഹൊങ് വെങ് എന്നിവര്‍ക്കണ് യഥാക്രമം 4 വര്‍ഷവും, 3 വര്‍ഷവും തടവു ശിക്ഷ ലഭിച്ചത്. ഇരുവരും നിയമം ലംഘിച്ച് മതാചാരം അനുഷ്ഠിച്ചു എന്നാണ് കുറ്റം ചുമത്തിയത്.

 

ഗാന ശുശ്രൂഷയില്‍ പോലീസ് റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. അന്ന് 22 പേരെ അറസ്റ്റു ചെയ്തിരുന്നു. ബക്കിയുള്ളവരെ വിട്ടയയ്ക്കുക്യും ഷാവോയേയും ചെങിനെയും ജയിലിലടയ്ക്കുകയുമായിരുന്നു. ജയിലില്‍ ഷാവോയ്ക്ക് കൊടിയ മര്‍ദ്ദനം ഏറ്റിരുന്നതായി പരതി ഉണ്ടായിരുന്നു.

About Author