ഈ നൂറ്റാണ്ടില്‍ എവറസ്റ്റിലെ മഞ്ഞുരുകിത്തീരുമെന്ന് ഗവേഷകര്‍

ഈ നൂറ്റാണ്ടില്‍ എവറസ്റ്റിലെ മഞ്ഞുരുകിത്തീരുമെന്ന് ഗവേഷകര്‍

ഈ നൂറ്റാണ്ടില്‍ എവറസ്റ്റിലെ മഞ്ഞുരുകിത്തീരുമെന്ന് ഗവേഷകര്‍
കാഠ്മണ്ഡു: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ദ്ധിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനത്തോടെ ഹിമാലയത്തിലെ എവറസ്റ്റ് മേഖലയിലുള്ള മഞ്ഞു പാളികള്‍ 70 ശതമാനം വരെയോ ചിലപ്പോള്‍ പൂര്‍ണ്ണമായോ ഉരുകിത്തീരുമെന്ന് ശാസ്ത്രലോകം.

 

നേപ്പാളില്‍ പഠനം നടത്തിയ ഫ്രഞ്ച്-ഡച്ച് വിദഗ്ദ്ധ സംഘമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മഞ്ഞുരുക്കം വര്‍ദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ മേഖലയില്‍ കണ്ടെത്തിയതായും പഠന സംഘത്തിനു നേതൃത്വം നല്‍കിയ അന്താരാഷ്ട്ര ഏകീകൃത പര്‍വ്വത വികസന കേന്ദ്രത്തിലെ വിദഗ്ദ്ധനായ ജോസഫ് ഷിയ പറഞ്ഞു.

 

മഞ്ഞുരുകല്‍ മൂലം ഇന്ത്യയിലും നേപ്പാളിലും പ്രളയമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കിടയാകും. കൃഷിക്കും ജലവൈദ്യുത പദ്ധതികള്‍ക്കും വന്‍ ആഘാതമുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

Categories: Breaking News, Global, Others

About Author