ശരി അത്ത് അനുഷ്ഠിച്ചില്ല, 80 കാരി ക്രിസ്ത്യാനിയെ ജീവനോടെ കത്തിച്ചു

ശരി അത്ത് അനുഷ്ഠിച്ചില്ല, 80 കാരി ക്രിസ്ത്യാനിയെ ജീവനോടെ കത്തിച്ചു

ശരി അത്ത് അനുഷ്ഠിച്ചില്ല, 80 കാരി ക്രിസ്ത്യാനിയെ ജീവനോടെ കത്തിച്ചു
മൊസൂള്‍ ‍: ഇറാക്കില്‍ ഐ.എസ്-ന്റെ തീവ്രനിയമം ശരിഅത്ത് അനുഷ്ഠിക്കുവാന്‍ തയ്യാറാകാത്തതിന് ക്രിസ്ത്യാനിയായ 80 കാരി മാതാവിനെ തീവ്രവാദികള്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി.

 

ഖുര്‍ദ്ദിഷ് വാര്‍ത്താ ഏജന്‍സിയായ ബാസ് ന്യൂസ് ആണ് ചൊവ്വാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഇറാക്കില്‍ തെക്കുകിഴക്കന്‍ മൊസൂളിനു 20 കിലോമീറ്റര്‍ അകലെ അസ്സീറിയന്‍സ് ക്രിസ്ത്യന്‍സ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ സയീദ് മമൂസിനിയോട് ഗ്രാമവാസികള്‍ ഈ സംഭവം പറയുകയായിരുന്നു.

 

നേരത്തെതന്നെ ക്രൈസ്തവര്‍ ഒന്നടങ്കം മൊസൂളില്‍നിന്നും രക്ഷപെട്ടിരുന്നു. എന്നാല്‍ പ്രായാധിക്യത്താലും രോഗങ്ങളാലും രക്ഷപെടുവാന്‍ സാധിക്കാത്ത നിരവധി ക്രൈസ്തവര്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇങ്ങനെ ഭീകരരുടെ മുമ്പില്‍ എത്തപ്പെട്ടതാകാം കൊല്ലപ്പെട്ട ഈ മാതാവ്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

About Author