പെന്തകോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം

പെന്തകോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം

പെന്തകോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം

ആറ്റിങ്ങല്‍ പെന്തകോസ്ത് സഭാ വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം വരുന്ന ആര്‍എസ്എസ് സംഘം കമ്പുകളും കുറുവടിയുമായെത്തിയാണ് ആക്രമണംനടത്തിയത്.

 

പ്രാര്‍ഥന നടന്നിരുന്ന ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലെ കസേരകളും ഫാനും മറ്റ് ഉപകരണങ്ങളും ക്രമികള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് കനത്ത സുരക്ഷ ഒരിക്കിയിട്ടുണ്ട്.

ബി സത്യന്‍ എംഎല്‍എയും പ്രദേശത്തെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമെത്തിയാണ് ആക്രമണത്തിനിരയായവരെ രക്ഷിച്ചത്.

എല്ലാ ഞായറാഴ്ചകളിലും ഇവിടെ പെന്തകോസ്തു വിശ്വാസികളുടെ പ്രാര്‍ഥനായോഗം നടക്കാറുള്ളതാണ്. ഇന്ന് പ്രാര്‍ഥന നടക്കുന്നതിനിടെ, മതപരിവര്‍ത്തനത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്

About Author