ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ്
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ തൊഴില്‍ശാലാ വളപ്പില്‍ ക്രിസ്ത്യാനികളായ യുവ ദമ്പതികളെ മതവിദ്വേഷത്തിന്റെ പേരില്‍ മര്‍ദ്ദിച്ച് അവശരാക്കി ചുട്ടുകരിച്ച കേസില്‍ 106 മുസ്ളീങ്ങള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തു.

 

കഴിഞ്ഞ നവംബറിലായിരുന്നു ലോകത്തെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. ലാഹോറിനു സമീപം കോട്ട് രാധ കിഷനിലെ ഇഷ്ടികച്ചൂളയിലെ ജോലിക്കാരായ ഷഹബാബ് മസിഹ് (32) ഭാര്യ ഷമാ ബീബി (20) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

 

ഇരുവരും ഖുറാന്റെ പേജ് കത്തിച്ചുവെന്ന് വ്യാജ ആരോപണം പരത്തിയതിനെത്തുടര്‍ന്ന് സംഘടിച്ചെത്തിയ 400 മുസ്ളീങ്ങള്‍ കൂട്ടത്തോടെ ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം ഇഷ്ടികച്ചൂളയ്ക്കു സമീപം വിറക് മുകളില്‍ ഇട്ട് കത്തിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം ശരീരം കത്തിച്ചാമ്പലായിരുന്നു.

Categories: Breaking News, Global, Top News

About Author