മുംബൈയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്വരനെത്തേടി അമ്മയുടെ പത്ര പരസ്യം

മുംബൈയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്വരനെത്തേടി അമ്മയുടെ പത്ര പരസ്യം

മുംബൈയില്‍ മകന് വരനെത്തേടി അമ്മയുടെ പത്ര പരസ്യം
മുംബൈ: വിദേശ രാജ്യങ്ങളില്‍ സാധാരണ കണ്ടു വരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലും സ്ഥാനം പിടിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ മകന് വരനെത്തേടിയുള്ള പത്രപ്പരസ്യം സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നതാണ് വാര്‍ത്ത.

 

ഇന്ത്യയില്‍ മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത പത്രപ്പരസ്യം നല്‍കിയത് പത്മ അയ്യര്‍ എന്ന മാതാവാണ്. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും, എല്‍ ‍.ജി.ബി.ടി. പ്രവര്‍ത്തകുനുമായ ഹരീഷ് അയ്യര്‍ (36) എന്ന മകുനുവേണ്ടിയാണ് മകന്റെ താല്‍പ്പര്യങ്ങളെ മനസ്സിലാക്കി ഒരു മിഡ് ഡേ പത്രത്തില്‍ പരസ്യം നല്‍കിയത്. 25നും 40നും ഇടയില്‍ പ്രായമുള്ള മൃഗസ്നേഹിയും സസ്യാഹാര പ്രിയനുമായ ആണ്‍കുട്ടിയെയാണ് മകന് ‘ജീവിതപങ്കാളിയായി’ അന്വേഷിക്കുന്നത്.

 

ജാതി പ്രശ്നമല്ല. പരസ്യം വന്ന മെയ് 20-നു തന്നെ ചില ‘വിവാഹാലോചകള്‍ ‍’ ഹരീഷിനെ തേടിയെത്തിയിട്ടുണ്ട്. സാമുദായിക ആചാരപ്രകാരം വിവാഹം നടത്താനാണ് പത്മയുടെയും ഹരീഷിന്റെയും തീരുമാനം. ഇതിനു മുമ്പ് ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹ പരസ്യങ്ങള്‍ നല്‍കാന്‍ ഒരു പത്രങ്ങളും തയ്യാറായിരുന്നില്ല.

 

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ജീവിതശൈലിയിലും ധാര്‍മ്മികതയിലും ഇന്ത്യാക്കാര്‍ക്ക് എന്നും മുന്തിയ പരിഗണന ഉണ്ട്. അതിനു വിഘാതം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നമ്മുടെ തലമുറകളുടെ ഭാവിക്ക് ദോഷം വരുത്തിവെയ്ക്കുമെന്നുള്ളതില്‍ രണ്ടു പക്ഷമില്ല. ബൈബിള്‍ പറയുന്നു “സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തന്‍ പുരഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ലേച്ഛത ചെയ്തു” (ലേവ്യാ പുസ്തകം 20:13)

Categories: Breaking News, India, Top News

About Author

Related Articles