80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി
റോം: ഇറ്റലിയിലെ 80കാരനായ ചിത്രകാരന്‍ തന്റെ സ്വന്തം കൈപ്പടയില്‍ രചിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തിറക്കി.

 

പ്രധാനപ്പെട്ട സംഭവങ്ങള്‍ ‍, വ്യക്തികള്‍ ‍, സ്ഥലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ച ഇല്ലസ്ട്രെയ്റ്റ് ബൈബിളാണ് ഡിനോ മസ്സോളിയെന്ന ക്രിസ്ത്യാനി തയ്യാറാക്കിയത്. തന്റെ 10 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലാണ് എ4 പേപ്പറില്‍ 1473 പേജുള്ള വര്‍ണ്ണ നിറത്തിലുള്ള ബൈബിള്‍ ഒരുക്കിയത്.

 

ഈ ബൈബിള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് മസ്സോളി പറഞ്ഞു. ബൈബിള്‍ എഴുതാനായി പാര്‍ക്കര്‍ പേനകളും ചിത്രങ്ങള്‍ വരയ്ക്കാനായി വാട്ടര്‍ കളറും ക്രിയോണ്‍സുകളും ഉപയോഗിച്ചു. ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് ഇതിനു പിന്നിലെ ശ്രമമെന്നു പറഞ്ഞു.

 

കൈയ്യെഴുത്തു ബൈബിള്‍ ഡിജിറ്റലിലാക്കാന്‍ സഹായിച്ചത് മകന്‍ മാര്‍ക്കോസാണ്. ബൈബിള്‍ പുറത്തിറക്കിയതിനെ അനേകം പേര്‍ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

About Author