സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു
ദമാസ്ക്കസ്: സിറിയയില്‍ കഴിഞ്ഞ 4 വര്‍ഷമായി തുടര്‍ന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ക്രൈസ്തവരുടെ 63 ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട്.

 

പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട 21 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സിറിയന്‍ പ്രസിഡന്റിന്റെ സ്യന്യവും ഇദ്ദേഹത്തെ പുറത്താക്കുവാന്‍ നടത്തുന്ന വിമത പക്ഷവും കൂടാതെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമണത്തിനിരയാകുന്നത്.

 

സിറിയയില്‍ നൂറ്റാണ്ടുകളായി ജീവിച്ചു വരുന്ന ക്രൈസ്തവ സമൂഹത്തിന് സ്വന്തം രാജ്യത്ത് ഇപ്പോള്‍ നിലനില്‍പ്പിന്റെ പ്രശ്മാണുള്ളതെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച എസ്എന്‍എച്ച് ആര്‍ വക്താവ് ഡോ. വേയല്‍ അലജി പറഞ്ഞു. നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.

About Author