ജീവിതം ദുരിതം; ഇന്ത്യന്‍ ഗ്രാമങ്ങളിലെ അമ്മമാരുടെ സ്ഥിതി വളരെ മോശം

ജീവിതം ദുരിതം; ഇന്ത്യന്‍ ഗ്രാമങ്ങളിലെ അമ്മമാരുടെ സ്ഥിതി വളരെ മോശം

ജീവിതം ദുരിതം; ഇന്ത്യന്‍ ഗ്രാമങ്ങളിലെ അമ്മമാരുടെ സ്ഥിതി വളരെ മോശം
കൊച്ചി: ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്രരായ അമ്മമാര്‍ ജീവിത ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് 179 രാഷ്ട്രങ്ങളില്‍ പഠനം നടത്തി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 140 ആണ്.

 

കഴിഞ്ഞ വര്‍ഷം ഇത് 137 ആയിരുന്നു. ദാരിദ്ര്യവും സമൂഹത്തില്‍നിന്നുള്ള പാര്‍ശ്വവല്‍ക്കരണവും ഇവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘സേവ് ദി ചില്‍ഡ്രന്‍ ‍’ നടത്തിയ സര്‍വ്വേയിലാണ് പരാമര്‍ശം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ ആണ് റിപ്പോര്‍ട്ടിന് അവതാരിക എഴുതിയത്.

 

ശനിയാഴ്ച പുറത്തിറങ്ങിയ ഈ റിപ്പോര്‍ട്ടില്‍ ഗ്രാമീണ സ്ത്രീകളുടെ കാര്യത്തില്‍ ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ ബംഗ്ളാദേശില്‍ സ്ഥിതി അല്‍പം മെച്ചമാണ്. 130-ാം സ്ഥാനമാണ് ബംഗ്ളാദേശിന്. പാക്കിസ്ഥാന്‍ 149-ാം സ്ഥനത്ത് സ്ഥിതി ചെയ്യുന്നു.

Categories: Breaking News, Global, India

About Author