മകന്‍ ഉടന്‍ മരിക്കുമെന്ന് ജ്യോതിഷ പ്രവചനം; പിതാവ് ആത്മഹത്യ ചെയ്തു

മകന്‍ ഉടന്‍ മരിക്കുമെന്ന് ജ്യോതിഷ പ്രവചനം; പിതാവ് ആത്മഹത്യ ചെയ്തു

മകന്‍ ഉടന്‍ മരിക്കുമെന്ന് ജ്യോതിഷ പ്രവചനം; പിതാവ് ആത്മഹത്യ ചെയ്തു
മംഗളുരു: സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടിക്കൂടി വരികയാണ്.അതിന്റെ ദോഷഫലങ്ങള്‍ക്കിരയാകുന്നവരുടെ എണ്ണവും കുറവല്ലെന്ന് മംഗളുരുവില്‍നിന്നുള്ള ഒരു വാര്‍ത്ത നമ്മെ ഓര്‍പ്പിക്കുന്നു.

 

മൈസൂര്‍ സ്വദേശിയും റവന്യു വകുപ്പില്‍ വില്ലേജ് അക്കൌണ്ടന്റായി ജോലി നോക്കി വന്നിരുന്ന ചിദാനന്ദ (33) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ചിദാനന്ദനും ഭാര്യ ചൈത്രയും മകന്‍ സമൃദ്ധിനുമൊപ്പം ബിമുഡ വില്ലേജിലാണ് താമസിച്ചു വന്നിരുന്നത്. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു ചിദാനന്ദയുടെ ആഗ്രഹം.

 

ഇതിന്റെ മുന്നോടിയായി മകന്റെ ഭാവികാര്യങ്ങളറിയാന്‍ ജ്യോതിഷിയെ സമീപിച്ചിരുന്നു. ജാതകം നോക്കിയ ജ്യോതിഷി മകന് ആയുസിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ചിദാനന്ദ മംഗളുരുവിലേക്കു പോയി ലോഡ്ജിലെത്തി വിഷം കഴിക്കുകയായിരുന്നു. മൃതദേഹത്തിനരുകില്‍നിന്ന് ആറ് പേജ് വരുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

മൈസൂറിലേക്കു പോകുന്നു എന്നു പറഞ്ഞാണ് ഭര്‍ത്താവു വീടുവിട്ടതെന്ന് ഭാര്യ പോലീസിനോടു പറഞ്ഞു. ചിദാനന്ദ ബണ്ട്വാള്‍ താലൂക്കിലെ തുമ്പൈ വില്ലേജ് ഓഫീസിലായിരുന്നു ജോലി നോക്കിയത്.

Categories: Breaking News, India, Top News

About Author