മദ്ധ്യപ്രദേശില്‍ സഭാ ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം

മദ്ധ്യപ്രദേശില്‍ സഭാ ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം

മദ്ധ്യപ്രദേശില്‍ സഭാ ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം
ദേവാസ്: മദ്ധ്യപ്രദേശിലെ ദേവാസില്‍ ഞായറാഴ്ച നടന്ന സഭാ ആരാധനയ്ക്കിടയില്‍ പുറത്തുനിന്നെത്തിയ ഒരു സംഘം സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി.

 

മെയ് 10ന് വൈകിട്ട് കോട്ട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാസ്റ്റര്‍ റൊണാള്‍ഡ് സിന്‍ക്ളയര്‍ ശുശ്രൂഷിക്കുന്ന സഭയിലായിരുന്നു ആക്രമണം. ഒരു കൂട്ടം ആര്‍ ‍.എസ്സ്.എസ്സുകാര്‍ എത്തി ആരാധന തടസ്സപ്പെടുത്തുകയും പാസ്റ്റര്‍ റൊണാള്‍ഡിനെയും, സഭാ വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.

 

സംഭവത്തിനുശേഷം പോലീസിനെയും ചില പത്ര പ്രവര്‍ത്തകരേയും അക്രമികള്‍ വിവരം അറിയിച്ചു വിളിച്ചു വരുത്തി. പോലീസ് പാസ്റ്ററേയും ചില സഭാ വിശ്വാസികളേയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. വിവിരം അറിഞ്ഞെത്തിയ മറ്റു പാസ്റ്റര്‍മാരുടെ ഇടപെടലിനെത്തുടര്‍ന്നു അര്‍ദ്ധ രാത്രിയോടെ പാസ്റ്ററേയും സഭാ വിശ്വാസികളേയും മോചിപ്പിച്ചു.

Categories: Breaking News, Features, India

About Author