മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍
ഹസ്സാക്ക: ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 242 സിറിയന്‍ പൌരന്മാരായ ക്രൈസ്തവര്‍ക്ക് മോചനം ലഭിച്ചില്ല. ഭീകരര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തതിനാലാണ് ഭീകരരുടെ കസ്റ്റഡിയില്‍ ദുരിതത്തില്‍ കഴിയുന്നത്.

സിറിയയിലെ ഹസ്സാക്ക പ്രവിശ്യയില്‍ നിന്നും മൂന്നു മാസം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് ഇവര്‍ ‍. ഹസ്സാക്കയില്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളായ കുര്‍ദ്ദുക്കളും സിറിയന്‍ സൈന്യവും ചേര്‍ന്ന് ഐ.എസിനെതിരായ പോരാട്ടത്തിലാണ്. ഈ യുദ്ധത്തിനിടയില്‍ പ്രദേശത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കൂടുതല്‍ പീഢനത്തിനിരയാവുകയാണ്.

ഹസ്സാക്കയിലെ ഖാബര്‍ നദീതീരത്തുനിന്നു മാത്രം ഇതുവരെ ആയിരത്തോളം ക്രൈസ്തവര്‍ നാടുവിടേണ്ടിവന്നു. 242 പേരില്‍ 93 സ്ത്രീകളും 51 കുട്ടികളും 98 പുരുഷന്മാരേയും തിരിച്ചറിഞ്ഞതായി സിറിയന്‍ ആര്‍ച്ച് ബിഷപ്പ് ജാക്വിസ് ബഹ്നാന്‍ പറഞ്ഞു.

About Author