ഒരു ദിവസം സ്വന്തമായി കരയാന്‍ 5300 രൂപ വാടക

ഒരു ദിവസം സ്വന്തമായി കരയാന്‍ 5300 രൂപ വാടക

ഒരു ദിവസം സ്വന്തമായി കരയാന്‍ 5300 രൂപ വാടക
ടോക്കിയോ: പുരുഷന്മാരേക്കാള്‍ കൂടുതല്‍നേരം കരയുന്നവരാണല്ലോ സ്ത്രീകള്‍ ‍. ഇതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടാവണമെന്നില്ല. ഇനി ആര്‍ക്കെങ്കിലും ഒരു മുറിയില്‍ സ്വസ്ഥമായിരുന്ന് കരയണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയിലുള്ള മിറ്റ് സുയി ഗാര്‍ഡന്‍ യോട്ട് സൂയ എന്ന ഹോട്ടല്‍ ‍.

 

ഒരു നിശ്ചിത തുക അടച്ച് തന്റെ ഹോട്ടലിലെ ഒരു മുറിയെടുത്ത് ഇവിടെയിരുന്ന് സ്ത്രീകള്‍ക്ക് ഇഷ്ടംപോലെ കരയാം. അതിനാവശ്യമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമുണ്ട്. അലിയിപ്പിക്കുന്ന സിനിമകള്‍ ‍, കണ്ണില്‍ വയ്ക്കുന്ന മാസ്ക്കുകള്‍ ‍, ആഡംബര ടിഷ്യുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്. “ക്രൈയിംഗ് റൂം” എന്നാണ് ഈ മുറിക്ക് പേരിട്ടിരിക്കുന്നത്.

 

സ്വകാര്യമായിരുന്നു കരയുന്നതിലൂടെ സ്ത്രീകള്‍ക്കുണ്ടാകുന്ന വൈകാരികമായ പ്രശ്നങ്ങളെ തരണം ചെയ്യാനാകുമെന്നും അതിനാലാണ് ഇത്തരം കരച്ചില്‍ മുറികള്‍ ഒരുക്കിയിരിക്കുന്നതെന്നും ഈ ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഒരു മുറിയുടെ ഒരു ദിവസത്തെ വാടക ഏകദേശം 5300 രൂപയാണ്.

 

ഈ കരച്ചില്‍ സ്വന്തം വീട്ടിലിരുന്ന് കര്‍ത്താവായ യേശുവിന്റെ മുമ്പാകെ ആയിരുന്നെങ്കില്‍ ഫലം ഉണ്ടായേനെ. എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടിയേനെ. ജനം മനസ്സിലാക്കുന്നുവെങ്കില്‍ നന്ന്.

Categories: Breaking News, Global, Top News

About Author