സ്ത്രീ ശക്തിയെ സഭാ വളര്‍ച്ചയിലേക്കു തിരിച്ചുവിടുക. റവ. തോമസ് ഫിലിപ്പ്

സ്ത്രീ ശക്തിയെ സഭാ വളര്‍ച്ചയിലേക്കു തിരിച്ചുവിടുക. റവ. തോമസ് ഫിലിപ്പ്

സ്ത്രീ ശക്തിയെ സഭാ വളര്‍ച്ചയിലേക്കു തിരിച്ചുവിടുക. റവ. തോമസ് ഫിലിപ്പ്
പായിപ്പാട്: സഹോദരിമാര്‍ അണിയറ ശില്‍പ്പികളായി മാത്രം നില്‍ക്കേണ്ടവരല്ല. അവരുടെ കഴിവുകള്‍ സഭാ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുവാന്‍ മുന്‍പന്തിയിലേക്ക് ഇറങ്ങേണ്ടവരാണെന്ന് സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു.

 

2015 ഏപ്രില്‍ 13-15 വരെ ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ചാപ്പലില്‍ നടന്ന ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പ് ത്രിദിന സംസ്ഥാന വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മനോഹരമായ കെട്ടിടത്തെ താങ്ങിനിര്‍ത്തുന്ന ബലവത്തായ അടിസ്ഥാനം മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്നതുകൊണ്ട് അതിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. സുവിശേഷീകരണത്തില്‍ ശക്തമായി പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന സഹോദരിമാരുടെ സേവനങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല.

ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തോലന്മാരുടെ മാത്രം ശ്രമഫലമല്ല സഭ ഉടലെടുത്തതെന്നും സഹോദരിമാരും വളരെ ശുഷ്ക്കാന്തിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് സഭ വളര്‍ന്നതെന്നും ഓര്‍പ്പിച്ചു. സഹോദരിമാര്‍ വിലപ്പെട്ടവരാണ്. അവരുടെ സേവനങ്ങള്‍ പ്രശംസനീയമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പുതുതായി ഇറക്കുന്ന റേഷന്‍ കാര്‍ഡില്‍ സഹോദരിമാര്‍ക്ക് മുന്‍ഗണന നല്‍കി കുടുംബനാഥ ആക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ സഭയുടെ ശക്തികേന്ദ്രങ്ങളാണ്.

ഓരോ സഹോദരിമാരും കര്‍ത്താവ് ഭരമേല്‍പ്പിച്ചിരിക്കുന്ന താലന്തുകള്‍ വിശ്വസ്തതയോടെ വ്യപാരം ചെയ്താല്‍ സഭ വളരുമെന്ന് ഉദ്ബോധിപ്പിച്ചു. സുവിശേഷീകരണ ദര്‍ശനം പ്രാപിച്ച് ഭരതത്തെ യേശുവിനായ് നേടുവാന്‍ സമര്‍പ്പിക്കപ്പെടുന്ന ക്യാമ്പായി തീരട്ടെ എന്നാശംസിച്ചു.
ക്യാമ്പിന്റെ വിവിധ സെക്ഷനുകളിലായി ഗാനപരിശീലനം, ചര്‍ച്ച, ബൈബിള്‍ ക്ലാസ്, അനുഭവസാക്ഷ്യം, സന്ദേശങ്ങള്‍ ‍, കൌണ്‍സിലിംഗ്, ആരാധന, മത്സരങ്ങള്‍ എന്നിവ നടത്തപ്പെട്ടു. പാസ്റ്ററന്മാരായ ഡോ. ജെയ്സണ്‍ തോമസ്, ഷാജി സി.ഡി., വി.സി. യോഹന്നാന്‍ ‍, കെ. തോമസ് മാത്യു, കെ.എം. മാത്യു, സഹോദരിമാരായ ഡോ. ജെസ്സി ജെയ്സണ്‍ ‍, ഷീലാ ദാസ്, ശ്രീലേഖ മാവേലിക്കര, ലതാ ജോണ്‍സണ്‍ ‍, രമണി യോഹന്നാന്‍ ‍, കുഞ്ഞുമോള്‍ പീറ്റര്‍ ‍, ലിസാ വിജയന്‍ ‍, ലില്ലിക്കുട്ടി മാത്യു, പ്രഭാ ജോണ്‍ എന്നിവര്‍ ശുശ്രൂഷിച്ചു.

 

സഭാ വളര്‍ച്ചയില്‍ സഹോദരിമാരുടെ പങ്ക് എന്നതായിരുന്നു ക്യാമ്പിന്റെ ചിന്താവിഷയം. ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. സഹോദരിമാരായ ഷേര്‍ലി ജോര്‍ജ്ജ്, വിന്‍സി വിജയ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Categories: Breaking News, Global, Kerala

About Author