ഇനി മൊബൈലില്‍ സൌജന്യമായി ദൂരദര്‍ശന്‍ കാണാം; ഇന്റര്‍നെറ്റും വൈഫൈയും ഇല്ലാതെ

ഇനി മൊബൈലില്‍ സൌജന്യമായി ദൂരദര്‍ശന്‍ കാണാം; ഇന്റര്‍നെറ്റും വൈഫൈയും ഇല്ലാതെ

ഇനി മൊബൈലില്‍ സൌജന്യമായി ദൂരദര്‍ശന്‍ കാണാം; ഇന്റര്‍നെറ്റും വൈഫൈയും ഇല്ലാതെ
ന്യൂഡല്‍ഹി: സ്വകാര്യ ചാനലുകളുമായി മത്സരിച്ചു പച്ചപിടിച്ചു നില്‍ക്കാനുള്ള ശ്രമം പാളുന്നതിനിടയില്‍ ദൂരദര്‍ശന്റെ പുതിയ സേവന തന്ത്രം.

 

മൊബൈലില്‍ സൌജന്യമായി ചാനല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ദൂരദര്‍ശന്‍ ആവിഷ്ക്കരിക്കുന്നു. ഇന്റര്‍നെറ്റും വൈഫൈയും ഇല്ലാതെ തന്നെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ദൂരദര്‍ശന്റെ 20 ടെലിവിഷന്‍ ചാനലുകളും എഫ്.എം. ഗോള്‍ഡ് ഉള്‍പ്പെടെ എല്ലാ റേഡിയോ ചാനലുകളും ഈ പദ്ധതി മുഖേന ലഭ്യമാകും.

 

പദ്ധതിയുടെ രൂപരേഖ പ്രസാര്‍ ഭാരതി വാര്‍ത്താ വിതരണ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ചാനലുകള്‍ ലഭ്യമാക്കുവാന്‍ പ്രത്യേക ഡോംഗിള്‍ ഫോണില്‍ ഘടിപ്പിച്ചാല്‍ മാത്രം മതിയാകും. ഡോംഗിള്‍ ഘടിപ്പിക്കുന്നതിനു പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച തുടങ്ങിയതായി പ്രസാര്‍ ഭാരതി സി.ഇ.ഒ. ജുവഹര്‍സിര്‍കര്‍ അറിയിച്ചു.

Categories: Breaking News, Global, India, Kerala

About Author