ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ പീഢനം കൂടിയെന്ന് യു.എസ്.

ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ പീഢനം കൂടിയെന്ന് യു.എസ്.

ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ പീഢനം കൂടിയെന്ന് യു.എസ്.
വാഷിംഗ്ടണ്‍ ‍: ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ശക്തമായെന്നു അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്.

 

അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സംഘപരിവാര്‍ സംഘടനകളെ പേരെടുത്തു വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ മൂന്നു വര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുശേഷം ഇതിന് കൂടുതല്‍ ശക്തി കൂടിയെന്നു വ്യക്തമാക്കുന്നു.

 

യു.എസ്. കോണ്‍ഗ്രസ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ രണ്ടാം തരത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2009 മുതല്‍ ഇന്ത്യ ഈ സ്ഥാനത്താണ്. ഘര്‍വാപസി, ഗുജറാത്ത് വംശഹത്യ, മുസഫറാബാദ് കലാപം, ഒഡീഷയിലെ ക്രൈസ്തവ വേട്ട തുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. യു.എസ്. വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പിന്നാലെയെത്തും.

Categories: Breaking News, India, USA

About Author