ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം
ന്യുയോര്‍ക്ക്: അമേരിക്കയില്‍ പെന്തക്കോസ്തു ആരാധനാ ഹാളില്‍ നടന്ന ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ക്കു നേരെ നടന്ന വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു, നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

 

ന്യുയോര്‍ക്ക് നഗരത്തില്‍ ബ്രൂക്ക്ലിന്‍ സ്വയം ഭരണ പ്രദേശത്തുള്ള ഫ്ളാറ്റ് ബുഷ് അവേയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ കോമ്പൌണ്ടിലാണ് തിങ്കളാഴ്ച രാത്രി 8.30ന് വെടിവെയ്പു നടന്നത്. 39 വയസുള്ള ജോസ് ലൂയിസിന്റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങിയവരെ ആറംഗസംഘം വെടിവെയ്ക്കുകയായിരുന്നു. ഷറീഫ് ക്ലെയ്റ്റണ്‍ (40), റൊണാള്‍ഡ് മര്‍ഫി (44) എന്നിവരാണ് മരിച്ചത്.

 

പരിക്കേറ്റ 4 പേരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യുയോര്‍ക്ക് പോലീസ് വകുപ്പ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അ്ന്വേഷണം ആരംഭിച്ചു.

Categories: Breaking News, Global, USA

About Author