ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു
അബുജ: നൈജീരിയായില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു. സാംബിസ വനത്തില്‍ നടത്തിയ ഏറ്റുമുട്ടിലിലാണ് ഇവരെ മോചിപ്പിച്ചത്.

 

ട്വിറ്ററിലൂടെയാണ് സൈന്യം ഈ വിവരം പുറത്തുവിട്ടത്. 200 പെണ്‍കുട്ടികളേയും 100 സ്ത്രീകളേയുമാണ് മോചിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

 

മോചിക്കപ്പെട്ട പെണ്‍കുട്ടികളേയും സ്ത്രീകളേയും സൈന്യം ചോദ്യം ചെയ്തു. ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളാരും ഈ കൂട്ടത്തിലില്ലെന്ന് സൈനിക വക്താവ് കേണല്‍ സാനി ഉസ്മാന്‍ പറഞ്ഞു.

About Author