കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം
ദുമ്രി: ജാര്‍ഖണ്ഡില്‍ നാലു കാലുകളും നാലു കൈകളുമായി പിറന്ന കുഞ്ഞിനെ കണ്ട് ആത്മനിര്‍വൃതി നേടുവാനുള്ള ഭക്തരുടെ തിരക്ക്.

 

ജാര്‍ഖണ്ഡിലെ ദുമ്രി സ്രി എന്ന ഉള്‍ഗ്രാമത്തിലാണ് ആണ്‍ കുട്ടി പിറന്നത്. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞെത്തിയ ഗ്രാമ വസികള്‍ ഗണപതിയുടെ പുനരവതാരമായി കണക്കാക്കി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം വാങ്ങുവാനുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ വികാസം പ്രാപിക്കാത്ത ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുട്ടികളാവാം ഈ സ്ഥിതിക്ക് കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

മാസങ്ങള്‍ക്കു മുമ്പും ഉത്തരേന്ത്യയില്‍ സമാനമായ ജനനം ഉണ്ടായി. നവംബറില്‍ യു.പി.യിലെ ബാരയ്പൂരിലും ഇതുപോലൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. അവിടെയും ഗണപതിയുടെ അവതാരമാണെന്ന് പറഞ്ഞ് തീര്‍ത്ഥാടകരെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2-ന് ചൈനയിലെ ഹ്യുഷോയിലും ഇതുപോലൊരു ആണ്‍കുഞ്ഞ് പിറന്നിരുന്നു.

About Author