പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുമെന്ന് പഠനം

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുമെന്ന് പഠനം

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുമെന്ന് പഠനം
പല്ലും ഹൃദയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പല്ല് നല്ലതായാല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയുമെന്ന് ഗവേഷകര്‍ പറയുന്നു.

 

നല്ലവണ്ണം പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെ ആയിരിക്കുമെന്ന് ഫോര്‍ഡിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു.

 

ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫോര്‍ഡിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്. ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് അണുബാധ ഒഴിവാക്കിയാല്‍ ഭാവിയിലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാവുമെന്ന് ഫോര്‍ഡിത്തിലെ എഴുത്തുകാരും ഗവേഷകുനുമായ തോംസ് വാന്‍ ഡിക് പറഞ്ഞു.

 

വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും വെളിച്ചത്തിലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Categories: Breaking News, Global, Health

About Author