നെല്ലിക്കയുടെ ഗുണം ഏറെ

നെല്ലിക്കയുടെ ഗുണം ഏറെ

നെല്ലിക്കയുടെ ഗുണം ഏറെ
നെല്ലിക്കയുടെ ഗുണം ഏറെയാണ്. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രൊട്ടീന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്കായ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

 

കൂടാതെ പ്രമേഹം, രക്തപിത്തം, പനി, അമ്ള പിത്തം, രക്തദോഷം എന്നീ രോഗങ്ങളില്‍നിന്ന് ആശ്വാസവും ലഭിക്കുന്നു. കാഴ്ച ശക്തിയും, മേധാ ശക്തിയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം ഇരട്ടിപ്പിക്കാനും നെല്ലിക്കായ്ക്ക് കഴിവുണ്ട്. മുടി സമൃദ്ധമായി വളരാന്‍ നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടുകാച്ചി തേക്കുന്നത് ഉത്തമമാണ്. വ്രണം ഉണങ്ങുന്നതിനും നെല്ലിക്കാ സഹായിക്കുന്നു.

Categories: Breaking News, Health, Top News

About Author