പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി
ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജയില്‍ ശിക്ഷയ്ക്കുവിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയിദ് അബദിനിക്ക് ജയില്‍ഗാര്‍ഡിന്റെ ഭീഷണി.

 

8 വര്‍ഷം എന്ന തടവുശിക്ഷ നീട്ടിത്തരുമെന്നാണ് ഭീഷണി. സയിദിന്റെ ഭാര്യ നഗ്മയാണ് ഈ വിവരം തന്റെ ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. സയിദ് ഇപ്പോള്‍ രണ്ടു വര്‍ഷമായി ടെഹ്റാന്‍ ജയിലില്‍ കഴിയുകയാണ്. സയിദ് നേരത്തെ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. തന്റെ ഭാര്യ നഗ്മ യു.എസ്. പൌരയാണ്.

 

ഇവര്‍ ടെഹ്റാനില്‍ സുവിശേഷ പ്രവര്‍ത്തനത്തിനൊപ്പം ഒരു അനാഥാലയം പണിയുവാനുള്ള തിരക്കിനിടെയായിരുന്നു അറസ്റ്റ്. ജയിലില്‍ തനിക്ക് നിരന്തരം പീഢനങ്ങളെ അതിജീവിക്കേണ്ടിവന്നു. ഇസ്ളാം മതത്തിലേക്കു തിരികെ വരണമെന്നും ഇല്ലായെങ്കില്‍ ഒരിക്കലും ജയിലിനു പുറത്തു വരികയില്ലെന്നും ജയില്‍വാസ കാലാവധി നീട്ടുമെന്നുമാണ് ഒരു ഗാര്‍ഡ് ഭീഷണിപ്പെടുത്തിയത്.

 

നഗ്മ ഇപ്പോള്‍ അവരുടെ രണ്ടു മക്കളുമായി യു.എസിലാണ്. സയിദിന്റെ മോചനത്തിനായി ലോക ക്രൈസ്തവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചു വരികയാണ്. യു.എസ്. പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ ലോക നേതാക്കള്‍പോലും സയിദിന്റെ മോചനത്തിനായി ഇറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

About Author