ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു ക്രൈസ്തവരും തിരികെ വരണമെന്ന് സഭാ നേതാക്കള്‍

ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു ക്രൈസ്തവരും തിരികെ വരണമെന്ന് സഭാ നേതാക്കള്‍

ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു ക്രൈസ്തവരും തിരികെ വരണമെന്ന് സഭാ നേതാക്കള്‍
ട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സ്ഥിതിക്ക് ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു പൌരന്മാരായ ക്രൈസ്തവരും സ്വന്തം നാട്ടിലേക്കു തിരികെ വരണമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

കടുത്ത വംശീയ അതിക്രമങ്ങള്‍ക്കിരയാകുന്ന ക്രൈസ്തവര്‍ക്ക് അവിടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ 21 ഈജിപ്റ്റു ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു. ഈജിപ്റ്റില്‍നിന്നും തൊഴില്‍ അന്വേഷിച്ച് ലിബിയയിലേക്കുവന്ന സാധാരണക്കാരായ ക്രൈസ്തവരുടെ എണ്ണം ഏകദേശം 40,000 വരും.

ഇവരില്‍ ബഹുഭൂരിപക്ഷവും നാട്ടിലേക്കു തിരിച്ചുപോയി. എന്നാല്‍ കടുത്ത ദാരിദ്യ്രത്തില്‍ കഴിയുന്നവര്‍ എങ്ങനെയൈങ്കിലും ഒരു തൊഴില്‍ ചെയ്തു ജീവിക്കാനായി ഇപ്പോഴും ലിബിയയില്‍ തങ്ങുന്നുണ്ട്. ഇവരോടാണ് തിരികെ വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

About Author