സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു
ബുദാക്ക: ഉഗാണ്ടയില്‍ പെന്തക്കോസ്തു സഭാ യോഗം തകര്‍ക്കാന്‍ സാധിക്കാത്തതിനു പാസ്റ്ററുടെ 17 വയസുള്ള മകളെ അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തി.

 

മാര്‍ച് 28ന് രാത്രി 7.30-ന് കിഴക്കന്‍ ഉഗാണ്ടയിലെ ബുദാക്ക ജില്ലയിലെ കദേറു സബ് കൌണ്ടിയില്‍ കിര്യോളയിലെ ന്യൂ ഹോപ്പ് ചര്‍ച്ചിന്റെ പാസ്റ്ററുടെ മകളെയാണ് മുസ്ളീങ്ങളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പാസ്റ്ററുടെയും മകളുടെയും പേര് വിവരം പുറത്ത് വിട്ടിട്ടില്ല.

 

ഈ പ്രദേശത്ത് പാസ്റ്ററുടെ വീടിന് അല്‍പം അകലെ സഭാ ഹാള്‍ പണിത് ആരാധന നടത്തി വരികയായിരുന്നു. ഇവിടത്തെ സഭാ കൂടിവരവിനെതിരെ ചില മുസ്ളീം മതമൌലിക വാദികള്‍ നിരന്തരമായി രംഗത്തുവന്നിരുന്നു.

 

ഇവിടെ ആരാധന നടത്തുവാന്‍ പറ്റില്ലെന്നും മുസ്ളീംങ്ങളെ ക്രിസ്ത്യാനികളാക്കുന്നു എന്ന ആരോപണവും ഉന്നയിച്ചുകൊണ്ട് ഭീഷണികളും നടത്തി വന്നിരുന്നു. ഇങ്ങനെയെല്ലാം ചെയ്തിട്ടും പ്രയോജനമില്ലെന്നുകണ്ടാണ് ആക്രമണത്തിനു മുതിര്‍ന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

 

“നിന്റെ അച്ഛനെ ഞങ്ങള്‍ നിരന്തരം താക്കീതു ചെയ്തിരുന്നു. ഫലം കാണാത്തതുകൊണ്ടാണ് നിന്നെ ഉപദ്രവിക്കുന്നത്”.അക്രമികള്‍ പെണ്‍കുട്ടിയോടു പറഞ്ഞതായി പാസ്റ്റര്‍ പറഞ്ഞു.

About Author