യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം
റാംപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ റാംപൂരിനു സമീപം ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ എത്തി ആക്രമണം നടത്തി.

 

റാംപൂരിനു സമീപം സ്വാര്‍ ഗ്രാമത്തില്‍ സാല്‍വേഷന്‍ ഫോര്‍ ഏഷ്യാ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ സിംഗ് പ്രാര്‍ത്ഥിച്ചു യോഗം ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി പാസ്റ്ററേയും വിശ്വാസികളേയും കൈയ്യേറ്റം ചെയ്തു.

 

ഇവിടെ വാടകയ്ക്കാണ് മുറിയെടുത്തു ആരാധന നടത്തുന്നത്. എത്രയും പെട്ടന്ന് ഇവിടത്തെ ആരാധന നിറുത്തണമെന്നും അല്ലായെങ്കില്‍ എല്ലാം അഗ്നിക്കിരയാക്കുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്ന് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കരുതെന്ന് താക്കീതു ചെയ്തു.

About Author