ഐ.എസ് കസ്റ്റഡിയിലുള്ള ക്രൈസ്തവരുടെ മോചന വില ഒരാള്‍ക്ക് ലക്ഷം ഡോളര്‍

ഐ.എസ് കസ്റ്റഡിയിലുള്ള ക്രൈസ്തവരുടെ മോചന വില ഒരാള്‍ക്ക് ലക്ഷം ഡോളര്‍

ഐ.എസ് കസ്റ്റഡിയിലുള്ള ക്രൈസ്തവരുടെ മോചന വില ഒരാള്‍ക്ക് ലക്ഷം ഡോളര്‍
അല്‍ ‍-ഹസാക്ക: സിറിയയിലെ ഐ.എസ്. കസ്റ്റഡിയില്‍ കഴിയുന്ന അസ്സീറിയന്‍ ക്രൈസ്തവരുടെ എണ്ണം 250 ഓളം വരും. ഇവരുടെ മോചനത്തിനായി ഭീകരര്‍ ആവശ്യപ്പെടുന്നത് ഒരാള്‍ക്ക് ഒരു ലക്ഷം ഡോളറാണ്.

 

ഫെബ്രുവരി 23-ന് സിറിയയിലെ ഖാബോര്‍ നദിക്കു സമീപമുള്ള ടെല്‍ ഹമാറില്‍നിന്നാണ് ഐ.എസ്. ഭീകരര്‍ ക്രൈസ്തവരെ പിടികൂടിയത്. ഭീകരരുടെ കൈയ്യില്‍നിന്നു രക്ഷപെടാനുള്ള യാത്രക്കിടയിലായിരുന്നു അവര്‍ പിടിയിലായത്. എന്നാല്‍ ഭീകരരുടെ കസ്റ്റഡിയില്‍ 300-ഓളം ക്രൈസ്തവര്‍ ഉണ്ടെന്നാണ് എ.ഡി.എഫ്.എ. എന്ന ന്യൂനപക്ഷ സന്നദ്ധ സംഘടന വ്യക്തമാക്കുന്നത്.

 

ഇവരെ മോചിപ്പിക്കണമെങ്കില്‍ ഐ.എസിന് ഓരോ ക്രൈസ്തവര്‍ക്കും ഒരു ലക്ഷം യു.എസ്. ഡോളര്‍ വീതം മോചന ദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി സംഘടനയുടെ വക്താവ് ദിയാ യാക്കോ പറഞ്ഞു. എന്നാല്‍ ടെല്‍ ഗോറാന്‍ ‍, ടെല്‍ ഷമിറാന്‍ ഗ്രാമങ്ങളില്‍ ഐ.എസ്. കസ്റ്റഡിയിലുള്ള 25 അസ്സീറിയന്‍ ക്രൈസ്തവരെ ഭീകരര്‍ മോചിപ്പിക്കുകയും ചെയ്തു.

 

ഇത് എങ്ങനെ സാധിച്ചു എന്ന് വ്യക്തമല്ല. മോചനദ്രവ്യം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് തടവിലാക്കപ്പെട്ട ക്രൈസ്തവരുടെ ബന്ധുക്കളും സന്നദ്ധ സംഘടനയും. അഥവാ പണം കണ്ടെത്തി കൊടുത്താല്‍ത്തന്നെ ഭീകരര്‍ നല്ലൊരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടുകൊണ്ട് കൂടുതല്‍ ക്രൈസ്തവരെ പിടികൂടി ഇത്തരത്തില്‍ മോചനദ്രവ്യം ആവശ്യപ്പെടുമോ എന്നും ഭയപ്പെടുന്നു.

 

ഒരു കാര്യം വ്യക്തമാണ്, ദൈവമക്കളുടെ പ്രാര്‍ത്ഥനയ്ക്കു വലിയ ശക്തിയുണ്ട്. പൌലോസും, ശീലാസും കാരാഗൃഹത്തില്‍ കിടന്നുകൊണ്ടു ദൈവത്തെ പാടി സ്തുതിച്ചപ്പോള്‍ അവരുടെ ബന്ധം അഴിഞ്ഞു. അതുപോലെ ദൈവം പ്രവര്‍ത്തിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

About Author