പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്
ഡ്യൂക്ക്: ദൈവത്തിലുള്ള വിശ്വാസം മനുഷ്യര്‍ക്ക് ആരോഗ്യദായകവും, സന്തോഷപ്രദവും ആണെന്നുള്ളതിനു രണ്ടു പക്ഷമില്ല. പ്രാര്‍ത്ഥന നമുക്ക് രോഗസൌഖ്യം വരുത്തുന്നുവെന്ന ദൈവവചന സത്യത്തിനു നൂറുശതമാനം പിന്തുണ ലഭിക്കുന്ന ഒരു പുതിയ വാര്‍ത്ത വൈദ്യ ലോകത്തുനിന്നു ലഭിക്കുന്നു.

 

“ദൈവത്തോടുള്ള പ്രാര്‍ത്ഥന മനുഷഷ്യന്റെ രോഗത്തിനു ശമനം ലഭിക്കുന്നു. പ്രാര്‍ത്ഥന വേഗത്തില്‍ രോഗസൌഖ്യം നല്‍കുന്നു” ഡ്യൂക്ക് സര്‍വ്വകലാശാലയിലെ എംഡി ഹാരോള്‍ഡ് ജി. കൊയ്നിഗ് വെളിപ്പെടുത്തിയതാണ് ഈ പഠന റിപ്പോര്‍ട്. ഇതിനായി 1500 മെഡിക്കല്‍ പഠനങ്ങള്‍ നടത്തിയതായും, ഇതില്‍ പ്രാര്‍ത്ഥന മൂലം മനുഷ്യന് മാനസീകമായും, ശാരീരികമായും വലിയ ഗുണം ലഭിക്കുന്നതായും കണ്ടെത്തിയെന്ന് സതേണ്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

 

125 പഠനങ്ങളില്‍ ല്ല ആരോഗ്യവാന്മാര്‍ പതിവായി ദൈവത്തെ ആരാധിക്കുന്നവരാണ്. ഇതില്‍ 85 ശതമാനം പേര്‍ പതിവായി ചര്‍ച്ചുകളില്‍ ആരാധിക്കുവാന്‍ പോകുന്നവരാണ്. ഇവര്‍ക്ക് ആയുസ് ദൈര്‍ഘ്യവും കണ്ടെത്തി. കൊയ്നിഗ് ഡ്യൂക്സിലെ സ്പിരിച്വാലിറ്റി, തിയോളജി, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറാണ്. കൊയ്നിഗിന്റെ കണ്ടെത്തലുകളെ പ്രശസ്ത ഗവേഷകനും എഴുത്തുകാരനുമായ ടോം നോക്സ് അംഗീകരിച്ചു. ടോം മുമ്പ് ഒരു നിരീശ്വരവാദികൂടിയായിരുന്നു.

 

ഇപ്പോള്‍ അടിയുറച്ച ക്രിസ്ത്യാനി. 2006-ല്‍ സമാനമായ ഒരു പഠന റിപ്പോര്‍ട്ട് ടെക്സാസ് സര്‍വ്വകലാശാലയില്‍നിന്നും പുറത്തു വന്നിരുന്നു. സഭാ ആരാധനയില്‍ പതിവായി പങ്കെടുക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സുണ്ടാവുമെന്നായിരുന്നു കണ്ടെത്തല്‍ ‍. ദൈവത്തില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും അത് ലഭിക്കുമെന്നുള്ള നമ്മുടെ കര്‍ത്താവിന്റെ വാഗ്ദത്തം എത്ര സത്യമെന്ന് വൈദ്യശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. ദൈവത്തിനു സ്തോത്രം. ‘വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും” (യാക്കോബ് 5:15).

About Author