കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍
ഗാരിസ്സ: ഡോര്‍മിറ്ററിക്കുള്ളില്‍ ഭീകരര്‍ തന്റെ കൂട്ടുകാരികളെ ഓരോരുത്തരേയും വെടിവെച്ചു കൊല്ലുമ്പോള്‍ സിന്തിയ ഷെറോയ്റ്റിക് (19)എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മുറിക്കുള്ളില്‍ത്തന്നെയുള്ള ഒരു വലിയ കബോര്‍ഡില്‍ ഭയന്നു വിറച്ചു ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

ഭീകരര്‍ മണിക്കൂറുകളോളം സംഹാര സാണ്ഡവം ആടിക്കഴിഞ്ഞതിനുശേഷവും ജീവനെ ഭയന്നു രണ്ടു ദിവസം കബോര്‍ഡില്‍ ഒളിച്ചിരുന്ന. ഭീകര രംഗങ്ങള്‍ ശമിച്ചിട്ടും പുറത്തുവരാന്‍ ഭയപ്പെട്ട് മരവിച്ചിരുന്ന സിന്തിയയെ പുറത്തിറക്കുവാന്‍ മറ്റുള്ളവര്‍ക്കു പ്രയാസപ്പെടേണ്ടിവന്നു. ഏപ്രില്‍ 2-ന് വ്യാഴാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീരരാക്രമണം നടന്നത്.

 

കെനിയയിലെ ഗാരിസ്സ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പുലര്‍ച്ചെ അഞ്ചിനു ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ 5 പ്രവര്‍ത്തകര്‍ ക്യാമ്പസിലെ ഡോര്‍മിറ്ററിക്കുള്ളില്‍ കടന്നു 500-ലേറെ വിദ്യാര്‍ത്ഥികളെ ബന്ധികളാക്കുകയായിരുന്നു. മുസ്ളീം കുട്ടികളെ പുറത്തുവിട്ടിട്ട് ക്രിസ്ത്യന്‍ കുട്ടികളെ വെടിവച്ചുകൊല്ലുകയായിരുന്നു.

 

ഈ സമയത്ത് രക്ഷപെടാന്‍ പഴുതില്ലാതെ സിന്തിയ തന്റെ മുറിയിലെ സാധനങ്ങള്‍ വയ്ക്കുന്ന കബോര്‍ഡില്‍ കയറി ഒളിക്കുകയായിരുന്നു. മുറിക്കുള്ളില്‍ നരനായാട്ട് നടക്കുമ്പോള്‍ കബോര്‍ഡിനുള്ളില്‍ ശ്വാസം അടക്കിപ്പിടിച്ച് സിന്തിയ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഭയം കാരണം പുറത്തു വരാന്‍ ധൈര്യം ഉണ്ടായില്ല. സംഭവം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് കബോര്‍ഡിനുള്ളില്‍ പെണ്‍കുട്ടിയുണ്ടെന്നുള്ള വിവരം പുറത്തു വന്നത്.

 

റൂമില്‍ കടന്ന രക്ഷാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയോട് പുറത്തിറങ്ങുവാന്‍ ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങിയില്ല. കാരണം ഭയമായിരുന്നു. പിന്നീട് പോലീസ് സിന്തിയയുടെ അദ്ധ്യാപികയെ കൊണ്ടുവന്നു സാക്ഷി നിര്‍ത്തിയപ്പോഴാണ് അവള്‍ പുറത്തിറങ്ങിയത്. രണ്ടു ദിവസം ഇരുന്നു വിശന്നപ്പോള്‍ കാബോര്‍ഡിലുണ്ടായിരുന്ന ലോഷന്‍ കുടിച്ചാണ് താന്‍ വിശപ്പടക്കിയതെന്ന് പറഞ്ഞപ്പോള്‍ കൂടിനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

 

ഉടന്‍തന്നെ സിന്തിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഒന്നും സംഭവിക്കാത്തതില്‍ സിന്തിയയുടെ മാതാപിതാക്കള്‍ ദൈവത്തെ സ്തുതിച്ചു. വെടിവെയ്പില്‍ 147 വിദ്യാര്‍ത്ഥികളും 3 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. ഭീകരര്‍ കുട്ടികളെ ബന്ധികളാക്കിയതിനുശേഷം ഫോണിലൂടെ കുട്ടിക്ലുടെ മാതാപിതാക്കളെ വിളിപ്പിച്ചിരുന്നു.

 

പോലീസും പട്ടാളവും തടവിലാക്കിയ ഭീകരരെ മോചിപ്പിക്കുവാന്‍ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ആവശ്യം എന്നാല്‍ മിനിറ്റുകള്‍കൊണ്ട് കാര്യങ്ങള്‍ തകിടം മറിഞ്ഞു.

About Author