ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി

ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി

ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി
മെക്സിക്കോസിറ്റി: അന്നദാതാവിനോട് നായ്ക്കളുടെ നന്ദി എത്രമാത്രം ഉണ്ടെന്നുള്ള ഒരു സംഭവം മെക്സിക്കോയില്‍ ഉണ്ടായി.

 

മെക്സിക്കോയിലെ മെരിഡയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. മാര്‍ഗരീറ്റ സുവാരസ് എന്ന സ്ത്രീയുടെ മൃതദേഹം കാണാനാണ് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ എത്തിയത്. മൃഗസ്നേഹിയായ മാര്‍ഗരീറ്റ വര്‍ഷങ്ങളായി ഇരുപതോളം തെരുവുനായ്ക്കള്‍ക്കാണ് ദിവസവും ഭക്ഷണം നല്‍കിയിരുന്നത്. എന്നും രാവിലെ ഒരു നിശ്ചിത സ്ഥലത്തുവച്ച് പൂച്ചകള്‍ക്കും തെരുവു നായ്ക്കള്‍ക്കും ആഹാരം നല്‍കിയിരുന്നു.

 

എന്നാല്‍ കഴിഞ്ഞ ദിവസം മാര്‍ഗരീറ്റ അസുഖബാധിതയായി മരിച്ചു. നായകളോടുള്ള സ്നേഹം ബന്ധുക്കള്‍ക്കിഷ്ടമല്ലായിരുന്നു. മാര്‍ഗരീറ്റയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. അപ്പോഴാണ് നായ്ക്കള്‍ കൂട്ടത്തോടെ മൃതദേഹത്തിനരികെ എത്തിയത്. ആരേയും ഉപദ്രവിക്കാതെ നായ്ക്കള്‍ തങ്ങളുടെ അന്ന ദാതാവിനെ നോക്കിനിന്നശേഷം മൃതദേഹം കിടത്തിയരുന്ന ഹാളിലും സമീപമുറികളിലുമായി ചെന്നു കിടന്നു.

 

പിന്നീട് ശ്മശാനത്തിലേക്കുള്ള വിലാപ യാത്രയിലും നായ്ക്കള്‍ അനുഗമിച്ചു. അതിനുശേഷം വീണ്ടു മാര്‍ഗരീറ്റയുടെ വീട്ടിലെത്തിയശേഷമാണ് നായ്ക്കള്‍ പിരിഞ്ഞുപോയത്. തന്റെ മാതാവ് മരിച്ച വിവരം നായ്ക്കള്‍ എങ്ങനെ അറിഞ്ഞെന്ന് തനിക്കറിയില്ലെന്ന് മാര്‍ഗരീറ്റയുടെ മകള്‍ പട്രീഷ്യ ഉറുത്തിയ പറഞ്ഞു.

 

എങ്കിലും നായ്ക്കള്‍ വന്നു അവരുടെ സ്നേഹം പ്രകടിപ്പിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും, മനസ്സിന് അത് വളരെ വലിയ സന്തോഷമുണ്ടാക്കിയെന്നും പട്രീഷ്യ പറഞ്ഞു. ഈ സംഭവം മെക്സിക്കന്‍ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി.

Categories: Breaking News, Global, Top News, USA

About Author