ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു
ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

 

സംഭവം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പാസ്റ്റര്‍ രാജീവ് പാസ്റ്റര്‍മാരായ ബാലസുന്ദരന്‍ മാണ്ടെ, ഡോ. രാജു തോമസ്, ഇസ്സായി മഹാസങ് തുടങ്ങിയവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.

 

ഇവരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാസ്റ്റര്‍ രാജീവിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടണ്ടുപോയി. തുടര്‍ന്ന് ഇവര്‍ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ജയകര്‍ എല്ലിസുമായി ബന്ധപ്പെട്ടു. ഡോ. ജയ്കര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനു പരാതി നല്‍കി.

About Author