ഇനി വാഷിംഗ് മെഷിന്‍ പോക്കറ്റില്‍ കൊണ്ടു നടക്കാം

ഇനി വാഷിംഗ് മെഷിന്‍ പോക്കറ്റില്‍ കൊണ്ടു നടക്കാം

ഇനി വാഷിംഗ് മെഷിന്‍ പോക്കറ്റില്‍ കൊണ്ടു നടക്കാം
ലണ്ടന്‍ ‍: ദൂരെ യാത്രകളില്‍ മുഷിയുന്ന വസ്ത്രങ്ങള്‍ അലക്കുവാന്‍ ഇപ്പോഴത്തെ വാഷിംഗ് മെഷീനുകള്‍ കൊണ്ടു നടക്കുവാന്‍ സാദ്ധ്യമല്ലല്ലോ. എന്നാല്‍ ആ പേടി ഇനി വേണ്ട. പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന വാഷിംഗ് മെഷീന്‍ റെഡിയായിക്കഴിഞ്ഞു.

 

വസ്ത്രങ്ങള്‍ അലക്കാന്‍ നവീനമായൊരു സാങ്കേതികവിദ്യ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഡോള്‍ഫി എന്ന് പേരിട്ടിട്ടുള്ള ഒരു കുഞ്ഞന്‍ അലക്കു മെഷിനാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. പോക്കറ്റിലിട്ട് നടക്കാവുന്ന ഡോള്‍ഫി വളരെ എളുപ്പത്തില്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കും. സ്വിസ് ടെക്നോളജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

 

ഇതില്‍നിന്നുള്ള ആള്‍ട്രാ സൌണ്ട് തരംഗങ്ങള്‍ വസ്ത്രങ്ങളിലെ നൂലിഴകളെ സംരക്ഷിക്കുകയും അഴുക്കിനെ ഇളക്കുകയും ചെയ്യുന്നു. കൈകൊണ്ടുള്ള അലക്കിന് ഇനി വിടപറയാമെന്ന് മാത്രമല്ല ഡോള്‍ഫി പണവും സമയവും ലാഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

 

അല്‍പ്പം സോപ്പുപൊടിയിട്ട വെള്ളത്തില്‍ അഴുക്കുവസ്ത്രങ്ങള്‍ മുക്കിവച്ച് അതോടൊപ്പം ഡോള്‍ഫിയെ വയ്ക്കുകയും ചെയ്യുക. 30-40 മിനിറ്റുകള്‍ക്കകം ഡോള്‍ഫി വസ്ത്രം മുഴുവനും വൃത്തിയാക്കിത്തരും. ഈ ഉപകരണം എവിടെവേണമെങ്കിലും കൊണ്ടു നടക്കാമെന്നു മാത്രമല്ല സാധാരണ വാഷിംഗ് മെഷിനുകളെ അപേക്ഷിച്ച് 80 ശതമാനം കുറച്ച് വൈദ്യുതി ഉപയോഗമേ ഉണ്ടാകു എന്നതും ഡോള്‍ഫിയുടെ പ്രത്യേകതയാണ്.

Categories: Breaking News, Global, Top News

About Author