ഇന്ത്യയുടെ വിജയത്തിനുവേണ്ടി യുവാവ് ക്ഷേത്ര കാണിക്കയായി നാവു മുറിച്ചു

ഇന്ത്യയുടെ വിജയത്തിനുവേണ്ടി യുവാവ് ക്ഷേത്ര കാണിക്കയായി നാവു മുറിച്ചു

ഇന്ത്യയുടെ വിജയത്തിനുവേണ്ടി യുവാവ് ക്ഷേത്ര കാണിക്കയായി നാവു മുറിച്ചു
വെല്ലൂര്‍ ‍: ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയില്‍ ജയിക്കുന്നതിനായി 27-കാരന്‍ സ്വന്തം നാവ് മുറിച്ചു. തമിഴ്നാട് മിട്ടുനകുപ്പത്തെ വേദിയപ്പന്‍ ക്ഷേത്രത്തില്‍ കാണിക്കയായി നാവു മുറിച്ച സുധാകര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

ഇന്ത്യ-ഓസ്ട്രേലിയ മത്സരം തുടങ്ങുന്നതിനു അരമണിക്കൂര്‍ മുമ്പ് സുധാകര്‍ വേദിയപ്പന്‍ ക്ഷേത്രത്തിലേക്കുപോയി നാവു മുറിക്കുകയായിരുന്നു. മുറിഞ്ഞ നാവ് ക്ഷേത്രത്തിനകത്തുനിന്ന് കണ്ടെത്തിയെങ്കിലും ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

ആറു വര്‍ഷം മുമ്പ് കളികാണാനാരംഭിച്ച സുധാകറിന് ക്രിക്കറ്റിനോട് അമിത ഭ്രമം ഉണ്ടായിരുന്നതായി സഹോദരന്‍ രാജു പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ വിജയത്തിനുവേണ്ടിയാണ് നാവു മുറിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം വായില്‍ കത്തിയുമായി മരത്തില്‍ കയറിയ ഇയാള്‍ താഴെവീണ് നാവു മുറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

 

ഈ ഭൌമ ജീവിതത്തില്‍ മനുഷ്യന്റെ ചിന്തകളും പ്രവര്‍ത്തികളും പലതും ദോഷം നിറഞ്ഞതാകുന്നു. ജീവനുള്ള ദൈവത്തിനു പ്രഥമ സ്ഥാനം നല്‍കാതെ ലൌകിക ചിന്തകളാല്‍ എന്തും ചെയ്യുവാന്‍ മടിക്കാത്ത തലമുറയാണ് ഇന്നത്തേത്. യേശുക്രിസ്തുവില്‍ വിശ്വസിക്കാതെ ദൈവവചനം അനുസരിക്കാതെ വഴിതെറ്റി ജീവിക്കുമ്പോള്‍ സാത്തന്റെ കൈയ്യില്‍ അകപ്പെടുന്നു.

 

ദൈവത്തേക്കാള്‍ മറ്റൊന്നിനെയും അമിതമായി സ്നേഹിക്കരുത്. ദൈവവചനം പറയുന്നു “അല്പബുദ്ധികള്‍ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു, സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു” (സദൃ.14:18)

Categories: Breaking News, Global, Top News

About Author