രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി

രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി

രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി
ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും ദരിദ്രരെ എണ്ണുന്നു. ഇതിനായി നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പഗഡിയ ചെയര്‍മാനായി 14 അംഗ കര്‍മ സമിതിയെ നിയോഗിച്ചു.

 

ദരിദ്രരുടെ എണ്ണം നിര്‍ണ്ണയിക്കാനുള്ള രേഖ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ദാരിദ്യ്രം ഇല്ലായ്മ ചെയ്യുവാനുള്ള കര്‍മ്മ പദ്ധതിയും സമിതി തയ്യാറാക്കണം. ആസൂത്രണ കമ്മീഷനു പകരം രൂപീകരിച്ച നീതി ആയോഗിനെ ആദ്യം ഏല്‍പ്പിക്കുന്ന പ്രധാനപ്പെട്ട ദൌത്യമാണിത്.

 

ദാരിദ്യ്ര രേഖാ നിര്‍ണ്ണയം എക്കാലവും വിവാദങ്ങള്‍ക്കിടയാക്കപ്പെട്ട വിഷയമാണ്. സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മറ്റി ഗ്രാമങ്ങളില്‍ 27 രൂപയും നഗരങ്ങളില്‍ 40 രൂപയും പ്രതിദിനം ഭക്ഷണത്തിനു ചെലവാക്കുവാന്‍ പറ്റാത്തവരെ ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കി.

 

ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയപ്പോള്‍ സി. രംഗരാജന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി 2004-ലെ വില നിലവാരത്തില്‍ പ്രതിദിനം ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും ചെലവാക്കുവാന്‍ കഴിയാത്തവരെ ദരിദ്രരായി കണക്കാക്കി. ടെണ്ടുല്‍ക്കര്‍ കമ്മറ്റി നിര്‍വ്വചന പ്രകാരം 26.9 കോടി ഇന്താക്കാര്‍ ദരിദ്രരായിരുന്നു.

 

എന്നാല്‍ രംഗരാജന്‍ കമ്മിറ്റി ഈ സംഖ്യ 33.7 കോടിയാക്കി ഉയര്‍ത്തി. 2012 ലോക ബാങ്ക് റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ 32.7 ശതമാനം ദരിദ്രരാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തില്‍ ക്രയശേഷി സന്തുലന രീതിയനുസരിച്ച് ദിവസം ഒന്നേകാല്‍ ഡോളര്‍ ഭക്ഷണത്തിനായി ചെലവാക്കാന്‍ കഴിയാത്തവരെയാണ് ദരിദ്രരായി കണക്കാക്കിയത്.

Categories: Breaking News, Global, India, Others

About Author