ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: രാജ്നാഥ് സിംങ്

ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: രാജ്നാഥ് സിംങ്

ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: രാജ്നാഥ് സിംങ്
അട്ടാരി: ക്രിസ്ത്യന്‍ പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്.

 

അമ്പലമോ, മുസ്ളീം പള്ളിയോ, മറ്റേത് ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിലും കര്‍ശന നടപടിയെടുക്കുമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചകള്‍ക്കുമിടയില്ലാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് പിന്നോക്ക വിഭാഗത്തെ ഭയപ്പെടുത്താനുള്ള നീക്കം നടക്കില്ല. പഞ്ചാബിലെ അട്ടാരിയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അടുത്തയിടെയായി രാജ്യത്ത് ആരാധനാലയങ്ങള്‍ക്കുനേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ഡല്‍ഹിയില്‍ പലയിടത്തും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമണത്തിനിരയായി.

 

ബംഗാളില്‍ 72 കാരി കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊള്ളയടിച്ചു. ഈ സംഭവങ്ങളില്‍ ക്രൈസ്തവ സംഘടനകളും സഭകളും ശക്തമായി രംഗത്തു വരികയുണ്ടായി.

Categories: Breaking News, India, Top News

About Author