ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല

ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല

ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല
ഒക്ലഹോമ: അമേരിക്കയില്‍ അവിശ്വാസികളുടെയും, സ്വവര്‍ഗ്ഗ വിവാഹ അനുകൂലികളുടെയുമൊക്കെ എണ്ണം പെരുകി വരുമ്പോള്‍ ദൈവവിശ്വാസികളായ നമുക്ക് ആശ്വസിക്കുവാന്‍ ഒരു പുതിയ വാര്‍ത്ത.

 

ഒക്ലഹോമയില്‍ ഇനി അവിശ്വാസികള്‍ക്ക് വിവാഹ അനുമതിയില്ല. ദൈവവിശ്വാസികളല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഒക്ലഹോമ ഭരണകൂടം നിയമം പാസ്സാക്കി. ചൊവ്വാഴ്ചയാണ് ഒക്ലഹോമ സ്റ്റേറ്റ് ഹൌസില്‍ ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്.

 

റിപ്പബ്ളിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്ക്കും അയയ്ക്കും. പുതിയ നിയമപ്രകാരം ഇനി വിവാഹിതരാകാനാഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്നു തെളിയിക്കുന്ന രേഖകള്‍ സഭാ ശുശ്രൂഷകരില്‍നിന്നു വാങ്ങി ഹാജരാക്കേണ്ടി വരും.

 

പുതിയ നിയമത്തിലൂടെ വിവാഹ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം പൂര്‍ണ്ണമായും ശുശ്രൂഷകന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. വിവാഹം ദൈവീകമായ കാര്യമാണ്. ഇത് സര്‍ക്കാര്‍ കാര്യമല്ല. അതിനാലാണ് അവിശ്വാസികള്‍ക്ക് വിവാഹ അനുമതി നല്‍കേണ്ടെന്ന തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

 

അതേ സമയം ഈ നിയമത്തിന്റെ മറവില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം തടയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടന രംഗത്തു വന്നിട്ടുണ്ട്.

 

എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ വിവാഹ അനുമതിക്കായി സമീപിക്കുമ്പോള്‍ പുരോഹിതന്മാര്‍ വിവാഹ അനുമതി നിഷേധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിലെ പ്രതീക്ഷ.

Categories: Breaking News, Global, USA

About Author

Related Articles