പി.വൈ.പി.എ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന്

പി.വൈ.പി.എ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന്

പി.വൈ.പി.എ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന്
കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പി .വൈ.പി.എ (പെന്തക്കോസ്ത് യുവജന സംഘടന) 2015-2018 വര്‍ഷങ്ങളിലേക്കുളള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2015 ഏപ്രില്‍ 9 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനറല്‍ ബോഡി തിരഞ്ഞെടുപ്പിന് മുന്‍പായി രാവിലെ 9ന് നടക്കും.
മാര്‍ച്ച് 10ന് കുമ്പനാട്ട് കൂടിയ പി.വൈ.പി.എ സ്റ്റേറ്റ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 15 മുതല്‍ 40 വയസ്സു വരെയുളളവര്‍ക്ക് ജനറല്‍ ബോഡിയില്‍ പങ്കെടുക്കാം. പി.വൈ.പി.എ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ആണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ‍.

 

പീറ്റര്‍ മാത്യു കലൂര്‍ (ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ‍), സുവി. വില്‍സണ്‍ ശാമുവേല്‍ ‍, പാസ്റ്റര്‍ സാംകുട്ടി ജോണ്‍ ‍, സുധി ഏബ്രഹാം, സാം പനച്ചയില്‍ (റിട്ടേണിങ്ങ്
ഓഫീസര്‍മാര്‍ ‍).

Categories: Breaking News, Kerala

About Author