ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു
ഛത്ര: ജാര്‍ഖണ്ഡില്‍ ഛത്രയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ 4 വനിതാ സുവിശേഷകരെ ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

 

ഫെബ്രുവരി 8ന് ഛത്രയിലെ വാര്‍ദിയിലാണ് സംഭവം നടന്നത്. ശാന്തി, സമുദ്ര, സോനാമതി, യശോദ എന്നീ സുവിശേഷ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യശോദയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനാ യോഗത്തില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനായോഗം സമാപിച്ചയുടനെ പതിനൊന്നോളം വരുന്ന സുവിശേഷ വിരോധികള്‍ എത്തി നാലു പേരേയും ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയിലൂടെ വലിച്ചിഴയ്ക്കുകയുമുണ്ടായി.

 

ഇവരുടെ സാരിയും ബ്ളൌസുമൊക്കെ കീറുകയുമുണ്ടായി. ഇവരുടെ ഭര്‍ത്താക്കന്മാര്‍ പാസ്റ്റര്‍മാരാണ്. ഈ പ്രദേശങ്ങളില്‍ കര്‍ത്താവിനുവേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു വരുന്നവരാണിവര്‍ ‍. സ്ത്രീകളുടെ ഇടയില്‍ പ്രത്യേകം പ്രാര്‍ത്ഥനാ യോഗങ്ങള്‍ ക്രമീകരിച്ചു വരുന്നതിനാല്‍ നിരവധി പേര്‍ രക്ഷിക്കപ്പെട്ടു വരുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെന്ന് പാസ്റ്റര്‍ രാംപത്ത് നായക് പറഞ്ഞു.

 

ഈ കര്‍ത്തൃദാസിമാരെക്കൊണ്ട് അക്രമികള്‍ വെള്ളപ്പേപ്പറില്‍ പ്രസ്താവന എഴുതി നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ചെയ്തു. പേപ്പറില്‍ മേലില്‍ സ്ഥലത്ത് പ്രവര്‍ത്തിക്കരുതെന്നും 50000 രൂപ നല്‍കണമെന്നും പ്രസ്താവനയായി എഴുതിയിട്ടുണ്ട്. രക്തം വാര്‍ന്നൊഴുകിയ അവസ്ഥയില്‍ വീട്ടിലെത്തിയ ഇവരെ ബന്ധുക്കളും വിശ്വാസികളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Categories: Breaking News, India

About Author