ഫേയ്സ് ബുക്ക് പ്രണയം അമിതമായാല്‍ വിഷാദത്തിനിടയാക്കുമെന്ന് പഠനം

ഫേയ്സ് ബുക്ക് പ്രണയം അമിതമായാല്‍ വിഷാദത്തിനിടയാക്കുമെന്ന് പഠനം

ഫേയ്സ് ബുക്ക് പ്രണയം അമിതമായാല്‍ വിഷാദത്തിനിടയാക്കുമെന്ന് പഠനം
മിഷൌറി: സോഷ്യല്‍ മീഡിയയായ ഫേയ്സ് ബുക്കിനെ അമിതമായി പ്രണയിച്ചാല്‍ വിഷാദ രോഗത്തിനിടവരുമെന്ന് ഗവേഷകര്‍ ‍.

 

അമേരിക്കയിലെ മിഷൌറി സ്കൂള്‍ ഓഫ് ജോര്‍ണലിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ‍. 736 കോളേജ് വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.

 

ഫേയ്സ് ബുക്കില്‍ പരിചയപ്പെടുന്നവരുമായി സ്വയം താരതമ്യപ്പെടുത്തി താന്‍ അവര്‍ക്കൊപ്പമെത്തില്ലെന്ന് സ്വയം അവമതിപ്പ് സൃഷ്ടിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടെത്തിയത്. തീരെ ചെറിയ കാര്യങ്ങള്‍ പോലും ഫേയ്സ് ബുക്കിലെ സുഹൃത്തുക്കള്‍ പെരുപ്പിച്ച് കാണിക്കും.

 

ഇത് കണ്ട് വേവലാതിപ്പെടുന്നവര്‍ താമസിയാതെ വിഷാദ രോഗത്തിന് അടിമകളാകുമെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു.

Categories: Breaking News, Global

About Author

Related Articles