യുവാവിന് ഹൃദായാഘാതം: കണ്ടുനിന്ന യുവതി ഡോക്ടറെ വിളിക്കാതെ ചിത്രം ഫേസ് ബുക്കിലിട്ട് കടന്നുപോയി

യുവാവിന് ഹൃദായാഘാതം: കണ്ടുനിന്ന യുവതി ഡോക്ടറെ വിളിക്കാതെ ചിത്രം ഫേസ് ബുക്കിലിട്ട് കടന്നുപോയി

യുവാവിന് ഹൃദായാഘാതം: കണ്ടുനിന്ന യുവതി ഡോക്ടറെ വിളിക്കാതെ ചിത്രം ഫേസ് ബുക്കിലിട്ട് കടന്നുപോയി
മോസ്കോ: ആധുനിക മനുഷ്യന്‍ സഹജീവികളുടെ ജീവനേക്കാള്‍ സോഷ്യല്‍ മീഡിയാകളെ എത്ര വലുതായി കാണുന്നുവെന്നതിന്റെ ഒടുവിലത്തെ ഒരു ഉദാഹരണം മോസ്ക്കായില്‍ അരങ്ങേറി.

 

റഷ്യയിലാണ് മനുഷ്യ മനസ്സിനു നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. സിനെയ പ്രോഖോറോവ എന്ന 27 കാരി നടന്നുപോകുമ്പോള്‍ ‍, ജോലി കഴിഞ്ഞു മടങ്ങിയ വദീം പോക്രോവസ്കി എന്ന 22 കാരന്‍ ഹൃദയാഘാതത്താല്‍ വഴിയരുകില്‍ വേദന സഹിച്ചു പുളയുമ്പോള്‍ ഡോക്ടറെ ഫോണ്‍ ചെയ്തു വിവരം അറിയിക്കാനോ യുവാവിനെ ആശുപത്രിയിലെത്തിക്കാനോ മെനക്കെടാതെ യുവാവിന്റെ കരളലിയിപ്പിക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ ഇട്ടശേഷം കടന്നുപോകുകയാണുണ്ടായത്.

 

യുവതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട മറ്റൊരു സുഹൃത്ത് എത്തിയാണ് പൊക്രോവസ്കിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ താമസിച്ചതിനാല്‍ യുവാവിന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു.

 

ജീവന്‍ രക്ഷിക്കാമായിരുന്ന സാഹചര്യത്തില്‍ അശ്രദ്ധ കാണിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വോള്‍വോഗാഡ് നഗരത്തില്‍ അടുത്തടുത്ത കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് യുവതിയും യുവാവും.

Categories: Breaking News, Global, Health

About Author

Related Articles