സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി
ദമാസ്ക്കസ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസീറിയന്‍ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായ ഇവരെ അല്‍ ഹസ്ക്കാഹ് പ്രവിശ്യയില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്.

 

സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സിറിയയില്‍ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഇസ്ളാം മതം സ്വീകരിക്കണമെന്ന് ഐ.എസ്. ആവശ്യപ്പെട്ടിരുന്നു.

 

മതം മാറാന്‍ തയ്യാറാകാത്തവരെ കൊലപ്പെടുത്തുകയോ, നസ്രായന്‍ എന്ന പേരില്‍ ഭാരിച്ച പിഴ ചുമത്തുകയോ ചെയ്യുമെന്നും ഐ.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തല്‍ സമിറാഹ് എന്ന പ്രദേശത്തുനിന്നും പാലായനം ചെയ്ത ക്രൈസ്തവരെ ഇപ്പോള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

Categories: Breaking News, Middle East

About Author