സകല യഹൂദരും ഇസ്രായേലിലേക്കു കുടിയേറാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആഹ്വാനം

സകല യഹൂദരും ഇസ്രായേലിലേക്കു കുടിയേറാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആഹ്വാനം

സകല യഹൂദരും ഇസ്രായേലിലേക്കു കുടിയേറാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആഹ്വാനം
യെരുശലേം: യൂറോപ്പിലാകമാനമുള്ള യഹൂദ ജനം മാതൃരാജ്യമായ യിസ്രായേലിലേക്കു കുടിയേറാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഹെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു.

കോപ്പന്‍ ഹോഗനിലെ പ്രധാന യഹൂദ പള്ളിക്കു പുറത്ത് യഹൂദന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ ആഹ്വാനമുണ്ടായത്. ഇസ്രായേല്‍ നിങ്ങളുടെ മാതൃരാജ്യമാണ്. യൂറോപ്പില്‍നിന്ന് വന്‍ തോതില്‍ യഹൂദരെ സ്വീകരിക്കുവാന്‍ ഞങ്ങള്‍ തയ്യാറെടുപ്പു നടത്തുകയാണ്.

യൂറോപ്പിന്റെ മണ്ണില്‍ യഹൂദര്‍ വന്‍തോതില്‍ കൊല്ലപ്പെടുന്നു. അവര്‍ യഹൂദന്മാരായതുകൊണ്ടു മാത്രമാണ് ഈ അരും കൊലയെന്നും പ്രാന്‍സ്, ബെല്‍ജിയം, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യഹൂദ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ അരക്കോടി ഡോളറിന്റെ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

About Author