തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയെന്ന് പഠനം

തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയെന്ന് പഠനം

തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയെന്ന് പഠനം
പിറന്നുവീഴുമ്പോള്‍ തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത സാധാരണ കുട്ടികളേക്കാള്‍ കൂടുതലാണെന്ന് ഗവേഷകര്‍ ‍.

 

മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോ. റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത 2.5 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പ്രസവത്തിനുമുമ്പ് സ്റ്റിറോയിഡ് അടങ്ങിയ മരുന്ന് കഴിച്ചിട്ടുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് രോഗ സാദ്ധ്യത 4.5 ശതമാനമാണ്.

 

മുപ്പതിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ജനിച്ചപ്പോള്‍ 1000 ഗ്രാമില്‍ താഴെമാത്രം തൂക്കമുണ്ടായിരുന്ന 84 പേരെയും ആവശ്യത്തിനു തൂക്കമുണ്ടായിരുന്ന 90 പേരെയുമാണ് പഠനത്തിനു വിധേയമാക്കിയത്. മാസം തികയാതെയുള്ള പ്രസവം, വളര്‍ച്ചക്കുറവ്, അണുബാധ തുടങ്ങിയവയൊക്കെ കുഞ്ഞിന്റെ തൂക്കക്കുറവിനു കാരണങ്ങളായേക്കാം.

Categories: Breaking News, Health, Top News

About Author