രാജസ്ഥാനില്‍ സ്കൂളുകളില്‍ സൂര്യ നമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു

രാജസ്ഥാനില്‍ സ്കൂളുകളില്‍ സൂര്യ നമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു

രാജസ്ഥാനില്‍ സ്കൂളുകളില്‍ സൂര്യ നമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു
ജയ്പൂര്‍ ‍: രാജസ്ഥാനിലെ ബിജെപി ഗവണ്മെന്റ് സര്‍ക്കാര്‍ സ്കൂളുകളിലും, സ്വകാര്യ സ്കൂളുകളിലും, സ്കൂള്‍ അസ്സംബ്ളിയില്‍ സൂര്യനമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കുന്നു.

ഇതു സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് രൂപരേഖ തയ്യാറാക്കി തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. 48,000 സ്കൂളുകളില്‍ 28,000 സര്‍ക്കാര്‍ സ്കൂളുകളാണ്. രാവിലെ ക്ലാസ്സിനു മുമ്പായി നടക്കുന്ന സ്കൂള്‍ അസ്സംബ്ളിയില്‍ ഇതിനായി 20 മിനിറ്റ് നീക്കി വെയ്ക്കണം. ഇതില്‍ ആദ്യ 5 മിനിറ്റ് ദേശീയഗാനം ആലപിക്കണം.

ഇതോടൊപ്പം പ്രാര്‍ത്ഥനയും ദേശീയ പ്രതിജ്ഞയും ചൊല്ലണം. അടുത്ത 10 മിനിറ്റില്‍ യോഗയ്ക്കും, സൂര്യ നമസ്ക്കാരത്തിനും ഉള്ള സമയമാണ്. അവസാന 5 മിനിറ്റില്‍ ഹിന്ദി, ഇംഗ്ളീഷ് പത്ര പാരായണം. കാലാവ്സഥ അനുസരിച്ച് പുതിയ മാറ്റങ്ങള്‍ വരുത്താമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് നാനി പറഞ്ഞു.

യോഗയും സൂര്യ നമസ്ക്കാരവും കുട്ടികള്‍ക്ക് ഏകാഗ്രതയും, ശക്തിയും ലഭിക്കുന്നതോടൊപ്പം ആരോഗ്യത്തിനും നല്ലതാണെന്നാണ് മന്ത്രിയുടെ വാദം. സൂര്യ നമസ്ക്കാരത്തിനു രാവിലെ 8 മണിക്കെങ്കിലും അസ്സംബ്ളി കൂടണം. ഇതൊക്കെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണെന്നും, സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Categories: Breaking News, India

About Author

Related Articles