ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു
ബാഗ്ദാദ്: ഐഎസ് ഭീകരരുടെ തോക്കില്‍ നിന്നും ജീവനെ ഭയന്ന് നാടുവിടേണ്ടി വന്ന ഇറാക്കി ക്രൈസ്തവര്‍ നിലനില്‍പ്പിനായി ഇറാക്ക് സൈന്യത്തില്‍ ചേരുന്നു.

 

ഇപ്പോള്‍ ഐഎസിനെതിരെ ഇറാക്ക് സൈന്യത്തില്‍ കുര്‍ദുക്കളും, യെസീദികളുമാണ് പൊരുതുന്നത്. ക്രൈസ്തവര്‍ക്ക് ഒന്നടങ്കം രാജ്യം വിടേണ്ടി വന്നു. എന്നാല്‍ അധിക നാള്‍ അയല്‍ രാജ്യങ്ങളില്‍ കൂടാരങ്ങളില്‍ കഴിയുവാന്‍ ബുദ്ധിമുട്ടനുഭവിക്കണ്ടി വരുമെന്നതിനാല്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ത്തന്നെ തിരിച്ചെത്തി ഭീകരര്‍ക്കെതിരെ ആയുധം എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

 

ഇപ്പോള്‍ 2000ത്തോളം ക്രൈസ്തവ യുവാക്കള്‍ സൈന്യത്തില്‍ ചേര്‍ന്നു കഴിഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്തു. യുവാക്കള്‍ യു.എസ്. മിലിട്ടറി ക്യാമ്പില്‍ പരിശീലനം നേടുേകയാണ്.

ഇപ്പോള്‍ ശത്രുക്കളെ നേരിടാനുള്ള ആയുധങ്ങളുടെ അപര്യാപ്തതയും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങളുടെ ജന്മ നാട്ടില്‍ ജീവിക്കാനായി വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയതായി ഒരു 19 കാരനായ ഫാദി എന്ന യുവാവ് പറഞ്ഞു. അതിനായി ഞാനും ആയുധം എടുക്കുന്നു.

Categories: Breaking News, Middle East

About Author

Related Articles